Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2020 3:59 PM GMT Updated On
date_range 4 Jun 2020 3:59 PM GMTമലപ്പുറം വിരുദ്ധത: വര്‍ഗീയത മാത്രം ലക്ഷ്യം -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
മലപ്പുറം: ആനയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും ഇത് വര്‍ഗീയത മാത്രം ലക്ഷ്യംവെച്ചാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ആനയുടെ കൊലപാതകം അപലപനീയമായ സംഭവമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എന്നാല്‍, ഇതിെൻറ പേരില്‍ കേന്ദ്രമന്ത്രിമാര്‍ അറിവില്ലായ്മ വിളമ്പുകയാണ്.
മലപ്പുറം ജില്ലയിലാണെന്ന തരത്തിലുള്ള പ്രചാരണം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍, േമനക ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പെടെ നടത്തുന്നത് അപലപനീയമാണെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story