Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവപര്യന്തം തടവ്​...

ജീവപര്യന്തം തടവ്​ ശിക്ഷ മരവിപ്പിച്ച്​ ജാമ്യം അനുവദിക്കണമെന്ന്​ കുഞ്ഞനന്തൻ

text_fields
bookmark_border
ജീവപര്യന്തം തടവ്​ ശിക്ഷ മരവിപ്പിച്ച്​ ജാമ്യം അനുവദിക്കണമെന്ന്​ കുഞ്ഞനന്തൻ
cancel

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ജീവപര്യന്തം തടവ്​ ശിക്ഷ മരവിപ്പിച്ച്​ ജാമ്യം അനുവദിക്കണമെന്ന്​​ 13ാം പ ്രതി പി.കെ. കുഞ്ഞനന്ത​​​െൻറ ഹരജി. ​ഗുരുതര ആരോഗ്യ പ്രശ്​നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭ്യമാ​ക്കേണ്ടത​ുണ്ടെ ന്നും കാണിച്ചാണ്​ ഹൈകോടതിയിൽ ഹരജി നൽകിയത്​. സർക്കാറി​​​െൻറ വിശദീകരണം​ തേടിയ കോടതി ഹരജി വെള്ളിയാഴ്​ച പരിഗണി ക്കാൻ മാറ്റി.

സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരണ കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടെ ശസ്ത്രക്രിയക്കു വേണ്ടി വന്നതായും നട്ടെല്ലിൽ കഴുത്തിനോട്​ ചേർന്ന ഭാഗത്തെ ഡിസ്കിന് തേയ്മാനം ഉണ്ടെന്നും 72കാരനായ കുഞ്ഞനന്ത​​​െൻറ ഹരജിയിൽ പറയുന്നു. ആർത്രൈറ്റിസ് രോഗം മൂർച്ഛിച്ചിരിക്കുകയാണ്​. പരിശോധനകളിൽ ഗുരുതര രോഗങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്​. നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ആരോഗ്യനില അനുദിനം വഷളായി വരുകയാണ്. കസ്​റ്റഡിയിലായതിനാൽ മതിയായ ചികിത്സ ലഭിക്കുന്നില്ല. ഇതുപോലെ തുടരുകയാണെങ്കിൽ ജയിലിൽ തന്നെയാവും മരണം.
തടവുപുള്ളിയായതിനാൽ മതിയായ ചികിത്സ ലഭ്യമാകുന്നില്ല. വിദഗ്​ധ ചികിത്സ ലഭ്യമാക്കാൻ പുറത്തിറങ്ങേണ്ടതുണ്ട്​. ഇപ്പോൾ തന്നെ ആറു വർഷവും ഏഴു മാസവും തടവ് അനുഭവിച്ചു കഴിഞ്ഞു. ഇനി ജുഡീഷ്യൽ കസ്​റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണം.

ശക്​തമായ തെളി​െവാന്നും പ്രോസിക്യൂഷ​​​െൻറ ഭാഗത്തില്ലാത്തതിനാൽ അപ്പീൽ ഹരജിയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും ഹരജിയിൽ പറയുന്നു.കുഞ്ഞനന്തന് അനധികൃതമായി പരോൾ അനുവദിക്കുന്നു എന്നാരോപിച്ച് ടി.പി. ചന്ദ്രശേഖര​​​െൻറ ഭാര്യ കെ.കെ. രമ നൽകിയ ഹരജിയും കോടതി പരിഗണനയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPK KunjananthanTP Chandrasekharan Murder Case
News Summary - pk kunjananthan highcourt- kerala news
Next Story