പി.കെ. കുഞ്ഞനന്തൻ ജനഹൃദയങ്ങളിൽ ജീവിച്ച നേതാവ്, യുവതലമുറക്ക് മാർഗവെളിച്ചം -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: ജനഹൃദയങ്ങളിൽ ജീവിച്ച നേതാവാണ് പി.കെ. കുഞ്ഞനന്തനെന്ന് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ. ടി.പി വധക്കേസ് പ്രതിയായ പി.കെ. കുഞ്ഞനൻെറ ഒന്നാം ചരമവാർഷികാചരണ പരിപാടിയുടെ ഭാഗമായി തയാറാക്കിയ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് പി.കെ. കുഞ്ഞനന്തൻ. വലതുപക്ഷ മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടി. എന്നിട്ടും അചഞ്ചലമായ കമ്യൂണിസ്റ്റ് നിശ്ചയദാർഢ്യത്തിലൂടെ പാർട്ടിയെ മുന്നോട്ടു നയിക്കാൻ കുഞ്ഞനന്തനായി. യുവതലമുറക്ക് മാർഗവെളിച്ചമാണ് കുഞ്ഞനന്തനെന്നും ഇ.പി. ജയരാജൻ അനുസ്മരിച്ചു.
കെ.പി. മോഹനൻ എം.എൽ.എ, എം.വി. ജയരാജൻ, പി. ജയരാജൻ, പി. ഹരീന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുല്ല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പാറാട് ലോക്കൽ കമ്മിറ്റി ഓഫിസായ നായനാർ മന്ദിരത്തിൻെറ രണ്ടാം നിലയിൽ ഒരുക്കിയ പി.കെ. കുഞ്ഞനന്തൻ സ്മാരക ഹാൾ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്. രാവിലെ എട്ടിന് കുന്നോത്ത് പറമ്പ് തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലുള്ള അഞ്ച് ലോക്കൽ കമ്മിറ്റികളിലെ 78 ബ്രാഞ്ചുകളിലും പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.
വൈകീട്ട് നാലിന് പാനൂർ ഏരിയാ കമ്മിറ്റി ഓഫിസിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഫോട്ടോ അനാച്ഛാദനം ചെയ്യും. 7.30ന് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ കുഞ്ഞനന്തൻ സ്മൃതി പഥങ്ങളിലൂടെ എന്ന തത്സമയ അനുസ്മരണ യോഗം നടക്കും. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.