പി.കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു
text_fieldsപെരുമ്പിലാവ് (തൃശൂർ): പ്രമുഖ ഗ്രന്ഥകാരനും പത്രാധിപരുമായിരുന്ന പി.കെ. മുഹമ്മദ് കുഞ്ഞി (92) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെതുടർന്ന് ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ സ്വവസതിയിലായിരുന്നു അന്ത്യം. സ്വതന്ത്രമണ്ഡപം പത്രത്തിെൻറ സ്ഥാപക പത്രാധിപസമിതിയംഗമായ മുഹമ്മദ്കുഞ്ഞി മരണംവരെയും പദവിയിൽ തുടർന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, ലളിതകല അക്കാദമി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ഫിലിം സെൻസർ ബോർഡ്, കേരള സംഗീത നാടക അക്കാദമി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്കൂൾ, കോളജ് തലത്തിൽ പാഠപുസ്തകമാക്കിയവ ഉൾപെടെ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.
കൂടല്ലൂർ പള്ളി മഞ്ഞായലിൽ കുഞ്ഞുമുഹമ്മദിെൻറയും വലിയകത്ത് പെരുമ്പുള്ളിപ്പാട്ട് പാത്തുണ്ണിയുമ്മയുടെയും മകനായി 1926ൽ മലപ്പുറം ജില്ലയിലെ വന്നേരിയിലായിരുന്നു ജനനം. പിന്നീട് തൃശൂർ ജില്ലയിലെ പെരുമ്പിലാവിലേക്ക് താമസം മാറ്റി. 1957 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിൽനിന്ന് സി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എൻ.ടി. ഉമയ്യക്കുട്ടി. മക്കൾ: മുഹമ്മദ് സഗീർ, പരേതരായ റൈഹാന, പി.എം. അബൂബക്കർ (എക്സ്പ്രസ് പത്രാധിപസമിതിയംഗം), സുഹറ. മരുമക്കൾ: പരുത്തിക്കുന്നൻ ഹസ്സൻ, ഡോ. മുഹമ്മദ് ബിൻ അഹ്മ്മദ്, സൗദ, ആയിഷ. സഹോദരങ്ങൾ: പരേതരായ പി.കെ.എ. റഹിം (ബെസ്റ്റ് പ്രിേൻറഴ്സ് തൃശൂർ), പി.കെ. മുഹമ്മദ് (റിട്ട. റവന്യു അസി. സെക്രട്ടറി), പി.കെ. മൊയ്തീൻകുട്ടി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പരുവക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.