പി.കെ. ശശി കെ.ടി.ഡി.സി ചെയർമാൻ
text_fieldsതിരുവനന്തപുരം: ഷൊർണൂർ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി.കെ. ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെ.ടി.ഡി.സി) ചെയർമാനായി നിയമിച്ചു. കോർപറേഷൻ ബോര്‍ഡ് അംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷനൽ ചീഫ് സെക്രട്ടറി വി. വേണുവാണ് ഉത്തരവിറക്കിയത്. എം. വിജയകുമാർ രാജിവെച്ച ഒഴിവിലേക്കാണ് പി.കെ. ശശിയുടെ നിയമനം.
ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ പരാതിയെ തുടർന്ന് സി.പി.എം ജില്ല സെക്രേട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ശശിയെ നേരത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ലൈംഗിക ആരോപണ വിധേയനായ ശശിക്ക് ഇക്കുറി സി.പി.എം നിയമസഭ സീറ്റ് നൽകിയിരുന്നില്ല.
ഡി.വൈ.എഫ്ഐ പാലക്കാട് ജില്ല കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ. ബാലന്‍-പി.കെ. ശ്രീമതി കമീഷന്‍ കണ്ടെത്തിയിരുന്നു.
ആറ് മാസത്തെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2019 സെപ്റ്റംബറിൽ ശശിയെ ജില്ല കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.