ശശിെക്കതിരായ അന്വേഷണത്തിൽ തൊടാതെ സി.പി.എം
text_fieldsതിരുവനന്തപുരം: സ്ത്രീപീഡന ആരോപണം നേരിടുന്ന ഷൊർണൂർ എം.എൽ.എ പി.കെ. ശശിെക്കതിരായ അന്വേഷണ കമീഷൻ നടപടി പരിഗണിക്കാതെ സി.പി.എം സംസ്ഥാന സമിതി. പി.കെ. ശ്രീമതിയും എ.കെ. ബാലനും അടങ്ങുന്ന അന്വേഷണ കമീഷെൻറ നടപടി അജണ്ടയിൽ പോലും ഉൾപ്പെടുത്തിയില്ല. ശശിയുടെയും പരാതിക്കാരിയായ പാലക്കാെട്ട ഡി.വൈ.എഫ്.െഎ വനിതനേതാവിെൻറയും ജില്ല ഡി.വൈ.എഫ്.െഎ നേതാക്കളുടെയും മൊഴി രേഖപ്പെടുത്തിയെങ്കിലും കമീഷൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്ന സൂചനയാണ് സംസ്ഥാന നേതൃത്വം നൽകുന്നത്.
എന്നാൽ, പാലക്കാട് ജില്ല സെക്രേട്ടറിയറ്റ് അംഗമായ ശശിെക്കതിരായ നടപടി സംസ്ഥാന സെക്രേട്ടറിയറ്റിെൻറ അംഗീകാരത്തോടെ ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തേക്കാമെന്ന അഭ്യൂഹവുമുണ്ട്. ശശിെക്കതിരെ അച്ചടക്ക നടപടി ഉറപ്പാണെങ്കിലും അതു സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് ചർച്ച ചെയ്യണമോയെന്ന ചിന്തയും നേതൃത്വതലത്തിൽ ഒരു വിഭാഗത്തിനുണ്ട്. ഒക്ടോബർ അഞ്ച്, ആറ്, ഏഴ് തീയതികളിലെ കേന്ദ്ര കമ്മിറ്റിക്ക് ശേഷം 12ന് സംസ്ഥാന സെക്രേട്ടറിയറ്റും 13ന് സംസ്ഥാന സമിതിയും ചേരും.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ രൂപവത്കരിക്കാനുള്ള കേന്ദ്ര കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യുകയാണ് പ്രധാന ലക്ഷ്യം. പക്ഷേ, ശശിെക്കതിരായ കമീഷൻ റിപ്പോർട്ടും വരാൻ സാധ്യതയുണ്ട്.
ശബരിമലയിൽ പ്രായഭേദെമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകാനുള്ള സുപ്രീംകോടതി വിധിയും സർക്കാറിനെ വലക്കുന്ന ബ്രൂവറി, ഡിസ്റ്റിലറി അനുമതിയും സംസ്ഥാന സമിതി പരിഗണിച്ചില്ല. ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കുകയും കോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ചർച്ച വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.