പി.കെ. ശശിയുടെ തിരിച്ചുവരവ്: പന്ത് സംസ്ഥാന കമ്മിറ്റിയുടെ കോർട്ടിൽ
text_fieldsപാലക്കാട്: വനിത നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് സി.പി.എമ്മിൽനിന്ന് സസ്പെൻഡ് ചെ യ്യപ്പെട്ട പി.കെ. ശശി എം.എൽ.എയെ പാലക്കാട് ജില്ല കമ്മിറ്റിയിൽ തിരിച്ചെടുക്കാനുള്ള ശിപാർശ അടുത്ത സംസ്ഥാന കമ്മിറ ്റി പരിഗണിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ ്റി യോഗമാണ് ശശിയെ ജില്ല ഘടകത്തിൽ തിരിച്ചെടുക്കാൻ ശിപാർശ ചെയ്തത്.
ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ ടി.ക െ. നാരായണദാസ്, പി. മമ്മിക്കുട്ടി എന്നിവരടക്കം 14 പേർ തീരുമാനത്തിൽ പ്രതിഷേധമറിയിച്ചെങ്കിലും ഭൂരിപക്ഷ പിന്തുണ യോടെ ശിപാർശ അംഗീകരിക്കപ്പെട്ടു. സസ്പെൻഷൻ കാലയളവിൽ ശശി മികച്ച പ്രവർത്തനം കാഴ്ചവെെച്ചന്ന് ഭൂരിപക്ഷം ജില ്ല കമ്മിറ്റിയംഗങ്ങളും പറഞ്ഞു. ഡി.വൈ.എഫ്.ഐയിലെ വനിത നേതാവിെൻറ പരാതിയിൽ കഴിഞ്ഞ നവംബറിലാണ്, ജില്ല സെക്രേട്ടറി യറ്റ് അംഗമായിരുന്ന പി.കെ ശശിയെ പാർട്ടിയിൽനിന്ന് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ജില്ല സമ്മേളനം നടക് കുന്ന സമയം ഏരിയ കമ്മിറ്റി ഓഫിസിനുള്ളില്‍നിന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഫോണിലൂടെ അശ്ലീലമായി സംസാരിച് ചെന്നുമായിരുന്നു യുവതി കേന്ദ്രകമ്മിറ്റിക്ക് നൽകിയ പരാതി. പരാതി സംസ്ഥാനകമ്മിറ്റിക്ക് കൈമാറുകയും അന്വേഷണത്തിന് പി.കെ. ശ്രീമതി, എ.കെ. ബാലന്‍ എന്നിവര്‍ അംഗങ്ങളായ കമീഷനെ നിയോഗിക്കുകയും ചെയ്തു. ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമാണ് കമീഷൻ ശിപാർശ ചെയ്തത്. പരാതി ജില്ല ഘടകത്തിലെ വിഭാഗീയതയുടെ ഭാഗമാണെന്ന എ.െക. ബാലെൻറ അഭിപ്രായം പി.കെ. ശ്രീമതി അംഗീകരിച്ചില്ല. അതൃപ്തി അറിയിച്ച് യുവതി വീണ്ടും കേന്ദ്രകമ്മിറ്റിക്ക് പരാതി നൽകി. തുടർന്നാണ് ശശിയെ സസ്പെൻഡ് ചെയ്യാന്‍ തീരുമാനിച്ചത്.
സസ്പെഷൻ കാലയളവ് കഴിഞ്ഞ മേയിൽ അവസാനിച്ചു.
എം.ബി. രാജേഷിെൻറ തോൽവിയിലും ശശിക്ക് പങ്കുള്ളതായ ആരോപണമുയർന്നതിനാൽ തിരിച്ചുവരവ് എളുപ്പമല്ലെന്നായിരുന്നു അനുമാനം. എന്നാൽ, ശക്തമായ എതിർപ്പിനിടയിലും തീരുമാനമുണ്ടായത് ശശിക്ക് ജില്ല ഘടകത്തിലുള്ള സ്വാധീനമാണ് തെളിയിക്കുന്നത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി. രാജേഷും എം. ചന്ദ്രനും ശശിയുടെ തിരിച്ചുവരവിനെ എതിർത്തിട്ടും കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലെൻറ പിന്തുണയാണ് ശശിയെ തുണച്ചത്. ശശിയെ ജില്ല കമ്മിറ്റിയിലേക്ക് തിരിച്ചെടുത്താൽ പരാതിക്കാരി വീണ്ടും രംഗത്തെത്താനും ജില്ല ഘടകത്തിലെ വിഭാഗീയത തുടരാനും സാധ്യതയുണ്ട്.
സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും -കോടിയേരി
പാലക്കാട്: പി.െക. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ല കമ്മിറ്റിയുടെ ശിപാർശ സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശശിയെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്നതും അവിടെ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു
തിരിച്ചുവരവ്; പി.കെ. ശശിക്ക് തുണയാകുന്നത് ജില്ല ഘടകത്തിലെ സ്വാധീനം
പാലക്കാട്: സി.പി.എം ജില്ല കമ്മിറ്റിയിലെ എതിർപ്പുകളുടെ മുനയൊടിച്ച് പി.കെ. ശശി എം.എൽ.എക്ക് തിരിച്ചുവരവിന് കളമൊരുങ്ങുന്നത് ജില്ല ഘടകത്തിലെ സ്വാധീനം നിമിത്തം. തിരിച്ചെടുക്കണമെന്ന ജില്ല കമ്മിറ്റി ശിപാർശ സംസ്ഥാന സമിതിയിൽ അംഗീകരിക്കപ്പെട്ടാൽ പാലക്കാെട്ട പാർട്ടിയിൽ ശശിയുടെ ആധിപത്യം വീണ്ടും സ്ഥാപിക്കപ്പെടും. ഡി.വൈ.എഫ്.െഎ വനിത നേതാവിെൻറ പരാതിയെ തുടർന്ന് കേന്ദ്ര കമ്മിറ്റി വരെയെത്തിയ ചർച്ചകൾ സംസ്ഥാനതലത്തിൽ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എം.ബി. രാജേഷ് വനിത നേതാവിനൊപ്പം നിന്നത് രാജേഷും പി.കെ. ശശിയും തമ്മിലുള്ള ബന്ധം കൂടുതൽ ഉലയാൻ നിമിത്തമായി.
ഇതിെൻറ തുടർച്ചയെന്നോണം രാജേഷിെൻറ പാലക്കാെട്ട പരാജയത്തിൽ പി.കെ. ശശിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നു. കോങ്ങാട്, മണ്ണാർക്കാട് നിയമസഭ മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടുചോർച്ച ശശിക്കെതിരായ പരാതിയായി ഉന്നയിക്കപ്പെട്ടു. എന്നാൽ, ശശിയുടെ തിരിച്ചുവരവിന് തടസ്സമായില്ല. പാലക്കാെട്ട പാർട്ടിയിൽ ഒരുകാലത്ത് രൂക്ഷമായിരുന്ന വി.എസ്-പിണറായി വിഭാഗീയതയിൽ പിണറായി പക്ഷത്തിെൻറ പടനായകനായിട്ടാണ് പി.കെ. ശശിയുടെ വളർച്ച.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി. രാജേഷും എം. ചന്ദ്രനും എതിരായിട്ടും കേന്ദ്രകമ്മിറ്റിയംഗം ശശിക്കൊപ്പം ഉറച്ചുനിന്നതാണ് അദ്ദേഹത്തിന് തുണയായത്. പീഡന പരാതി അന്വേഷിച്ച കമീഷൻ അംഗമായിരുന്ന എ.കെ. ബാലൻ റിപ്പോർട്ട് സമർപ്പിക്കുന്നത് പരമാവധി വൈകിപ്പിച്ചതായി അന്ന് ആരോപണം ഉയർന്നിരുന്നു. വിഭാഗീയതയാണ് ശശിക്കെതിരായ പരാതിക്ക് പിന്നിൽ എന്നായിരുന്നു ബാലെൻറ വാദം. ശശിക്കെതിരെ പരാതി നൽകിയപ്പോൾ പിന്തുണച്ചവരെ ഡി.ൈവ.എഫ്.െഎ നേതൃനിരയിൽനിന്ന് നീക്കാൻ കരുനീക്കം ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു.
ചില ഭാരവാഹികൾ ഒഴിവാക്കപ്പെട്ടു. പിന്തുണച്ചവരെ ഒറ്റപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പരാതിക്കാരി രണ്ടുമാസംമുമ്പ് സംഘടനയിൽനിന്ന് രാജിവെച്ചിരുന്നു. ശശിക്കെതിരെ ജില്ല കമ്മിറ്റിയിൽ ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളടക്കം 14 പേരാണ് നിലപാട് എടുത്തത്. ശശി തിരിച്ചെത്തുന്നത് വിഭാഗീയതക്ക് ആക്കംകൂട്ടും. ഇത് മുൻകൂട്ടി കണ്ടാണ് ഒരുവിധത്തിലുമുള്ള വിഭാഗീയത അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ല കമ്മിറ്റി യോഗത്തിൽ മുന്നറിയിപ്പ് നൽകേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.