പി.കെ. ശശിക്ക് ആറ് മാസം സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എം.എൽ.എയും പാലക്കാട് ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ പി.കെ. ശശിയെ ആറ് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സി.പി.എം സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലയിലെ ഡി.വൈ.എഫ്.െഎ വനിത നേതാവിെൻറ പരാതിയെ തുടർന്ന് നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവർ ഉൾപ്പെട്ടതായിരുന്നു കമീഷൻ. നടപടി വാർത്തക്കുറിപ്പിലുടെ പരസ്യപ്പെടുത്തി.ഉത്തരവാദപെട്ട പദവി വഹിക്കുന്ന ശശിയുടെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായി എന്ന് സെക്രേട്ടറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു.
യുവതിയോട് ഫോണിലൂടെ അപമര്യാദയായി ശശി പെരുമാറിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഫോൺസംഭാഷണം അടക്കം തെളിവും എടുത്തുപറഞ്ഞു. ശാരീരികപീഡനമെല്ലങ്കിൽ കൂടി അപമര്യാദയായ സംഭാഷണം പോലും പാടില്ലാത്തതാണെന്ന് നേതൃത്വം വിലയിരുത്തി. എന്ത് അച്ചടക്കനടപടി എടുക്കണമെന്ന് കമീഷൻ ശിപാർശ ചെയ്തില്ല. എന്നാൽ, മാതൃകാപരമായ ശിക്ഷ നൽകണമെന്ന അഭിപ്രായം പരിഗണിച്ചാണ് സസ്പെൻഷൻ. നിർദേശം സംസ്ഥാന സമിതിയും െഎകകണ്േഠ്യന അംഗീകരിച്ചു.
അംഗങ്ങൾക്കെതിരെ സി.പി.എം സ്വീകരിക്കുന്ന ആറുതരം അച്ചടക്കനടപടികളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ശിക്ഷയാണ് പ്രത്യേക കാലയളവിലേക്ക് പൂർണ അംഗത്വം സസ്പെൻഡ് ചെയ്യൽ. തനിക്കെതിരായ പരാതിയിൽ ജില്ലഘടകത്തിലെ വിഭാഗീയതക്ക് പങ്കുണ്ടെന്ന ശശിയുടെ എതിർവാദം തള്ളിയാണ് അച്ചടക്കനടപടി. വിഭാഗീയതയും പെരുമാറ്റദൂഷ്യവും തമ്മിൽ കൂട്ടികുഴക്കാൻ കഴിയില്ല എന്നായിരുന്നു നേതൃത്വത്തിെൻറ വിലയിരുത്തൽ.
സംസ്ഥാനസമിതി ചേർന്നപ്പോൾ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ശശി കുറ്റക്കാരനെന്ന് വ്യക്തമാക്കുകയും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിന് കടുത്ത നടപടി ആവശ്യമാണെന്നും പറഞ്ഞു. പാലക്കാട് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ മാത്രം ‘ഇത്രയും കടുത്ത നടപടി വേണോ?’എന്ന് ചോദിച്ചു. ആരും അതിനെ പിന്തുണച്ചില്ല. ശേഷം സംസ്ഥാന സമിതി െഎകകണ്േഠ്യന നടപടി അംഗീകരിക്കുകയായിരുന്നു.
വാർത്തക്കുറിപ്പ്...
‘‘..പി.കെ. ശശി ഒരു പാർട്ടിപ്രവർത്തകയോട് പാർട്ടി നേതാവിന് യോജിക്കാത്തവിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെതുടർന്ന് പാർട്ടി സംസ്ഥാനസമിതി ആറ് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ഇൗ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കും’’
പി.കെ. ശശിക്കെതിരായ നടപടിയിലേക്ക് നയിച്ചത്
*2018 സെപ്റ്റംബർ 04-ഡി.വൈ.എഫ്.ഐ വനിത നേതാവ് പരാതി നൽകിയത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു.
*സെപ്റ്റംബർ 04-പാലക്കാട് ജില്ല കമ്മിറ്റി യോഗത്തിൽ പി.കെ. ശശിയെ അധ്യക്ഷനാക്കിയതിനെ ചൊല്ലി വിവാദം. പരാതി തന്നെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് ശശി.
*സെപ്റ്റംബർ 07-ശശിക്കെതിരായ പരാതി ആഗസ്റ്റ് 14ന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കാൻ എ.കെ. ബാലനേയും പി.കെ. ശ്രീമതിയേയും നിയോഗിച്ചിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്തകുറിപ്പ്.
*സെപ്റ്റംബർ 14-പരാതിക്കാരിയിൽ നിന്ന് അന്വേഷണ കമീഷൻ മൊഴിയെടുത്തു.
*ഒക്ടോബർ 01-സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചില്ല.
*ഒക്ടോബർ 13-ശശിക്കനുകൂലമായി മൊഴി നൽകാൻ പണം വാഗ്ദാനം ചെയ്തെന്ന ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പ്രസ്താവന അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനം.
*ഒക്ടോബർ14-സി.പി.എം മേഖല റിപ്പോർട്ടിങ്ങിൽ ശശി പങ്കെടുത്തു. അന്വേഷണ കമീഷൻ അംഗം എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തി.
*ഒക്ടോബർ16-മലമ്പുഴയിൽ നടന്ന സി.ഐ.ടി.യു ശിൽപശാലയിൽ ശശി പങ്കെടുത്തു.
*ഒക്ടോബർ 26-അന്വേഷണ കമീഷൻ അംഗം എ.കെ. ബാലനും ശശിയും തച്ചമ്പാറയിൽ വേദി പങ്കിട്ടു.
*ഒക്ടോബർ 28-പി.കെ.എസ് സംസ്ഥാന സമ്മേളന സമാപനയോഗത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശി വേദി പങ്കിട്ടു.
*നവംബർ 21-പ്രാദേശിക എതിർപ്പുകളെ അവഗണിച്ച് ശശി ക്യാപ്റ്റനായ സി.പി.എം ഷൊർണൂർ നിയോജകമണ്ഡലം ജാഥ ആരംഭിച്ചു.
*നവംബർ 25-നിയോജകമണ്ഡലം ജാഥ സമാപിച്ചു.
*നവംബർ 26-സി.പി.എം സംസ്ഥാന കമ്മിറ്റി ശശിയെ ആറ് മാസത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.