ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണം -പി.കെ. ശശികല
text_fieldsചെറുകോല്‍പ്പുഴ: ഭക്തജനങ്ങളുടെ നേര്‍ച്ചപ്പണവും വഴിപാടുതുകയും കൊണ്ട് ക്ഷേത്രഭരണവും അവര്‍ക്കെതിരെ കോടതി കേസ ും ഒരുപോലെ നടത്തുന്ന ദേവസ്വംബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ യഥാർഥ ഭക്തരെ ഏൽപിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. അമ്പലം വിശ്വാസി സമൂഹത്തിെൻറതാണ്. അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അഭംഗുരം സംരക്ഷിക്കപ്പെടേണ്ടത് ഹൈന്ദവ ജനതയുടെ കര്‍ത്തവ്യമാണ്.
പണ്ട് പടയോട്ടങ്ങളുടെ കാലത്തേക്കാളും തീക്ഷ്ണമായ അനുഭവമാണ് ഇന്ന് കേരളത്തിലെ ഹൈന്ദവ ജനത നേരിടുന്നത്. അക്കാലത്ത് ക്ഷേത്ര മതിലുകള്‍ തകര്‍ക്കുകയും വിഗ്രഹം തച്ചുടക്കുകയുമായിരുന്നു. ഇപ്പോഴാകട്ടെ ഭക്തരെ അറസ്റ്റ് ചെയ്തും കള്ളക്കേസില്‍ കുടുക്കിയും ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കിയും ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.