വിജയിയുടെ വിയോഗവും 'ബേബി'യായി മകെൻറ തുടക്കവും
text_fieldsപുനലൂർ: നിരവധി നിയമസഭ സാമാജികർ പദവിയിലിരിക്കെ മരിച്ചിട്ടുണ്ടെങ്കിലും 10ാം നിയമസഭ തെരഞ്ഞെടുപ്പ് അപൂർവ ചരിത്രത്തിന് സാക്ഷിയായി. മത്സരിച്ച പിതാവ് വോട്ടെണ്ണുംമുമ്പ് മരിച്ചു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ നിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എയായി.
മുതിർന്ന സി.പി.ഐ നേതാവ് പി.കെ. ശ്രീനിവാസന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ പി.എസ്. സുപാൽ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. 15 വർഷത്തെ ഇടവേളക്കുശേഷം പുനലൂരിൽ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർഥിയാണ് സുപാൽ. നിയമസഭയിലേക്ക് പി.കെ. ശ്രീനിവാസന്റെ നാലാമത്തെ മത്സരമായിരുന്നു 1996ൽ . മുമ്പ് രണ്ടു തവണ വിജയിച്ചെങ്കിലും മൂന്നാമത്തെ വിജയഫലം വരുന്നതിന് രണ്ടു ദിവസം മുമ്പ് നാട്ടുകാരുടെ 'ശ്രീനിസാർ' ഓർമയായി. സിറ്റിങ് എം.എൽ.എയായിരുന്ന പുനലൂർ മധുവിനെ 6698 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഇതോടെയാണ് അന്ന് നിയമ വിദ്യാർഥിയും 26 കാരനുമായ സുപാലിന് സ്ഥാനാർഥിത്വ നിയോഗം കൈവന്നത്. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഭാരതീപുരം ശശിയെ 21, 838 വോട്ടിനും 2001ൽ കോൺഗ്രസിലെ ഹിദുർമുഹമ്മദിനെ 1543 വോട്ടിനും സുപാൽ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.