ഗോപാലേട്ടെൻറ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല; റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ട്രോളുകളൊന്നുമില്ല -അബ്ദുറബ്ബ്
text_fieldsഎസ്.എസ്.എൽ.സി റിസൾട്ട് പ്രഖ്യാപിച്ചതിനുപിന്നാലെ രസകരമായ കുറിപ്പ് പങ്കുവച്ച് മുൾൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. തെൻറ കാലത്ത് മികച്ച എസ്.എസ്.എൽ.സി റിസൾട്ട് വന്നപ്പോൾ പരിഹസിച്ച ഇടത് സൈബർ പോരാളികളെ പരോക്ഷമായി ട്രോളിക്കൊണ്ടായിരുന്നു അബ്ദുറബ്ബിെൻറ ഫേസ്ബുക്ക് പോസ്റ്റ്. SSLC വിജയശതമാനം 99.47, ഗോപാലേട്ടെൻറ പശുവില്ല,ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിെൻറ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തതുകൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല'-എന്നാണ് അദ്ദേഹം കുറിച്ചത്.
അബ്ദുറബ്ബിെൻറ കാലത്ത് മികച്ച പരീക്ഷാഫലം വന്നപ്പോൾ ഇടത് സൈബർ സംഘങ്ങൾ പറഞ്ഞത് ഗോപാലേട്ടെൻറ പശുവും, ആമിനത്താത്തയുടെ പൂവൻ കോഴിയും, സ്കൂളിെൻറ ഓട് മാറ്റാൻ വന്ന ബംഗാളിയും ഉൾപ്പടെ വിജയിച്ചു എന്നാണ്. വിവിധ വിദ്യാഭ്യാസ മന്ത്രിമാരുടെ കാലത്തെ റിസൾട്ടും അബ്ദുറബ്ബ് തെൻറ കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം 99.47 ശതമാനമാണ്. 4,21,887പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 4,19651 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. മുൻ വർഷം ഇത് 98.82 ശതമാനമായിരുന്നു. 0.65 ശതമാനത്തിന്‍റെ വർധനയുണ്ടായി.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വർധനയുണ്ടായി. 1,21,318 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 41906 പേരാണ് മുൻ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 79412 എ പ്ലസിൽ വർധനവ്.
അബ്ദുറബ്ബിെൻറ ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം
SSLC വിജയശതമാനം 99.47
ഗോപാലേട്ടെൻറ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC
വിജയശതമാനം കൂടിക്കൂടി വന്നു.
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
UDF ൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ്
മന്ത്രിയായ ശേഷമുള്ള വിജയശതമാനവും
ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%
2018 ൽ 97.84%
2019 ൽ 98.11%
2020 ൽ 98.82%
ഇപ്പോഴിതാ 2021 ൽ 99.47% പേരും
SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ
കഴിവു കേടല്ല, വിദ്യാർത്ഥികളെ,
നിങ്ങളുടെ മിടുക്കു കൊണ്ടാണ്.
നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.