സ്ഥലമുണ്ടായിട്ടും എയിംസ് തന്നില്ല -കെ.കെ. ശൈലജ
text_fieldsകോഴിക്കോട്: കിനാലൂരിൽ സ്ഥലം കാണിച്ചുനൽകിയിട്ടും കേന്ദ്രം കേരളത്തിന് എയിംസ് നൽകി യില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രഖ്യാപിച്ച മറ്റിടങ്ങളിലെല്ലാം അനുവദിച്ചെങ്ക ിലും കേരളത്തിനുമാത്രം ലഭിച്ചില്ല. സ്ഥലം കാണിച്ചുനൽകാത്തതുകൊണ്ടാണെന്ന് ആദ്യം പറഞ ്ഞ കേന്ദ്രം ഇപ്പോൾ തീരുമാനം പറയാതെ അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തോട് കേന്ദ്രത്തിന് അനുകൂല സമീപനമല്ല. ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വമ്പിച്ച മാറ്റമാണ് ഉണ്ടാക്കിയത്. സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറക്കാൻ സാധിച്ചു, അത് ഒറ്റ അക്കത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമമാണ്. നിപ്പ സമയത്ത് ആരോഗ്യരംഗത്തുള്ളവർ അസാമാന്യ ധീരതയും കൂട്ടായ്മയുമാണ് കാണിച്ചത്. ലിനിയുടെ വേർപാട് സഹിക്കാൻ കഴിയാത്തതാണ്. തെൻറ അവസാനസമയത്ത് പോലും ഒരു നഴ്സിെൻറ ഉത്തരവാദിത്തം ലിനി കാണിച്ചുവെന്നും കെ.കെ. ശൈലജ പറഞ്ഞു. വയനാട് മെഡിക്കൽ കോളജിനായി പുതിയ സ്ഥലം കണ്ടെത്തൽ അവസാന ഘട്ടത്തിലാണ്. ഏറ്റെടുത്ത് കഴിഞ്ഞാൽ കിഫ്ബി വഴി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.ജി.എൻ.എ സംസ്ഥാന പ്രസിഡൻറ് ടി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എളമരം കരീം, കെ.ജി.എൻ.എ ജനറൽ സെക്രട്ടറി പി. ഉഷാദേവി, എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, പി. ശിവദാസൻ, പി.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.