പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ: സർക്കാറിന്റേത് വീഴ്ച; പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനം
text_fieldsപാലക്കാട്: പ്ലാച്ചിമട സമരം 117 ദിവസം പിന്നിട്ടിട്ടും പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ നിയമസഭയിൽ അവതരിപ്പിച്ച പാസാക്കുന്നതിൽ കേരള സർക്കാർ പുലർത്തുന്ന വീഴ്ചക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കാൻ പ്ലാച്ചിമട സമര സമിതിയുടെയും ഐക്യദാർഢ്യസമിതിയുടെയും യോഗം തീരുമാനിച്ചു.
ബില്ലുമായി ബന്ധപ്പെട്ട് നിയമോപദേശത്തിന് സർക്കാർ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും മുന്നോട്ടുപോയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം ചർച്ച ചെയ്യാൻ ഉടൻ അഡ്വക്കേറ്റ് ജനറലിനെ പ്രതിനിധിസംഘം സന്ദർശിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും കാണും.
കൊക്കക്കോളയുടെ പ്ലാച്ചിമടയിലെ സ്ഥലവും കെട്ടിടങ്ങളും മറ്റൊരു കമ്പനിക്ക് കൈമാറാൻ നീക്കം നടക്കുന്നതായി സമരസമിതി ആരോപിച്ചു.ഈ സാഹചര്യത്തിൽ വിവിധ സംഘടനകൾ കൊഴിഞ്ഞാമ്പാറയിൽ വിളിച്ചുചേർത്ത ഭൂമി കൈമാറ്റത്തിന് എതിരെയുള്ള പ്രക്ഷോഭത്തിന് പ്ലാച്ചിമട സമരസമിതിയും ഐക്യദാർഢ്യ സമിതിയും പിന്തുണ പ്രഖ്യാപിച്ചു.
ഐക്യദാർഢ്യ സമിതി ചെയർമാൻ വിജയൻ അമ്പലക്കാടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഈസാ ബിൻ അബ്ദുൽ കരീം, എൻ. സുബ്രഹ്മണ്യൻ, സയ്യിദ് ഇബ്രാഹിം, കെ.സി. അശോക്, വി.പി. നിജാമുദ്ദീൻ, സനോജ് കൊടുവായൂർ, കെ.കെ. ബിർള, സന്തോഷ് മലമ്പുഴ, വേലുചാമി, എ.എം. ഷിബു, സി.എസ്.ദാസ്, കെ.എ. സുലൈമാൻ, ഷെറീന രേഖ രാജേശ്വരി എന്നിവരും സംബന്ധിച്ചു. സമരസമിതി കൺവീനർ കെ. ശക്തിവേൽ സ്വാഗതവും വിളയോടി വേണുഗോപാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.