കോവിഡ് ചികിത്സക്കായി പ്ലാൻ എ, ബി, സി
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികളുടെ ചികിത്സക്കായി േരാഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കാൻ പ്ലാന്‍ എ, ബി, സി എന്നിവ തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്ലാന്‍ എ പ്രകാരം ചികിത്സക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളും ആരംഭിച്ചു.
സ്വകാര്യ ആശുപത്രി സൗകര്യങ്ങളും ഉപയോഗിക്കും.കോവിഡ് ആശുപത്രികളില്‍ കോവിഡ് ചികിത്സക്ക് മാത്രമായി 8537 കിടക്കകളും 872 ഐ.സി.യു കിടക്കകളും 482 വെൻറിലേറ്ററുകളും തയാറാണ്. രോഗികള്‍ കൂടുന്ന മുറക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ കോവിഡ് ചികിത്സക്കായി ഉപയോഗിക്കും. പുറമെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
29 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിെല 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറക്ക് 171 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്. സാധ്യമായ എല്ലാ സൗകര്യങ്ങളും നല്‍കും. സര്‍ക്കാര്‍ ചെലവില്‍ ടെസ്റ്റിങ്, ക്വാറൻറീൻ, ചികിത്സ എന്നിവക്കായി ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ച ആളുകളുടെ എണ്ണം- ഏപ്രില്‍ 7561, േമയ് 24,695, ജൂണ്‍ 30,599 എന്നിങ്ങനെയാണ്.
സംസ്ഥാനത്ത് 10 ലക്ഷം പേരില്‍ 109 പേര്‍ക്കാണ് രോഗം. രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തിേൻറത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിള്‍ പോസിറ്റിവ് ആകുന്ന നിരക്ക് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിേൻറത് 6.2 ശതമാനം. ഇത് രണ്ടുശതമാനത്തില്‍ താഴെയാവുക എന്നതാണ് ആഗോളതലത്തില്‍തന്നെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളില്‍ 20ഉം മറ്റ് ഗുരുതരരോഗങ്ങള്‍ ബാധിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.