വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകള്‍ നവീകരിക്കാൻ പദ്ധതി- കെ. കൃഷ്ണന്‍കുട്ടി
text_fieldsതിരുവനന്തപുരം: എല്ലാ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാന്‍ കെ.എസ്.ഇ.ബി പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ‘റീവാമ്പിങ് ഇലക്ട്രിക് വെഹിക്കിള്‍ ചാർജിങ് എക്കോ സിസ്റ്റം ഇന്‍ കേരള’ എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി. റോക്കി മൌണ്ടൻ ഇന്‍സ്റ്റിറ്റ്യുട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തില്‍ സ്ഥാപിച്ച പുതുപ്പാടി, കൊയിലാണ്ടി, കണ്ടശന്‍ക്കടവ്, വടക്കാഞ്ചേരി, കുറ്റിക്കാട്ടൂര്‍ എന്നീ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ പുത്തന്‍ സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇവ ഉള്‍പ്പടെയുള്ള ആധുനീകരിക്കും.
റിഫ്രഷ് ആൻഡ് റീ ചാർജ് എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കുന്നതോടെ നാല് വാഹനങ്ങള്‍ക്ക് വരെ ഒരേസമയം ചാര്‍ജ്ജ് ചെയ്യാനാവും. ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമാകുന്ന തരത്തിൽ കഫറ്റേരിയ, ശുചിമുറി, വൈ ഫൈ സംവിധനം എന്നിവയും ചാർജിങ് സ്റ്റേഷനിൽ ഒരുക്കും.
സംസ്ഥാനത്താകെ ചാര്‍ജിങ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.ക്കും അനര്‍ട്ടിനും കഴിഞ്ഞിട്ടുണ്ടെങ്കിലും പരാതികൾ സത്വരമായി പരിഹരിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എസ്.ഇ.ബി കേരളത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകളുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് രൂപം നൽകിയ ഇ.വി. ആക്സിലറേറ്റര്‍ സെല്ലിന്റെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ആമുഖ പ്രഭാഷണം നടത്തി. സ്മാര്‍ട്ട് ആപ്പ്ഫ്രീ സാങ്കേതിക വിദ്യയുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ചാർജ് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.