Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ലോക്കൽ...

സി.പി.എം ലോക്കൽ സെക്രട്ടറിയുടേത്​ ആസൂത്രിത കൊലപാതകം -എ. വിജയരാഘവൻ

text_fields
bookmark_border
pb sandeep
cancel
camera_alt

കൊല്ലപ്പെട്ട പി.ബി. സന്ദീപ്​

തിരുവനന്തപുരം: സി.പി.എം ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപി​േൻറത് ആസൂത്രിത കൊലപാതകമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. പാർട്ടിയുടെ ജനകീയനായ പ്രവർത്തകനെയാണ്‌ അരുംകൊല ചെയ്‌തത്‌.

പത്തനംതിട്ട ജില്ലയിലും സംഭവം നടന്നിടത്തും ബി.ജെ.പി വിട്ട്‌ ധാരാളംപേർ സി.പി.എമ്മിനോട്‌ അടുക്കുകയാണ്. സന്ദീപിനെ പോലുള്ള പ്രവർത്തകർ ഇതിനെടുക്കുന്ന മുൻകൈ സംഘ്​പരിവാറിനെ അലോസരപ്പെടുത്തിരുന്നു.

ആർ.എസ്‌.എസ്‌ കൊലക്കത്തിക്കു മുന്നിൽ കീഴടങ്ങാത്ത പ്രസ്ഥാനമാണ്‌ സി.പി.എമ്മെന്ന് കാലം തെളിയിച്ചിട്ടുണ്ട്‌. അക്രമത്തിലൂടെ നാട്ടിൽ സമാധാനം തകർക്കാനുള്ള ആർ.എസ്‌.എസ്‌ നീക്കത്തെ ജനം പ്രതിരോധിക്കും.

സന്ദീപിന്‍റെ രക്തസാക്ഷിത്വത്തിൽ അനുശോചിക്കുന്നതായും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന്​ സി.പി.എം സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandeep murder
News Summary - Planned assassination of CPM local secretary -A. Vijayaraghavan
Next Story