ലോക്ഡൗണിൽ 15 തവണ സ്വർണം കടത്താൻ പദ്ധതിയിട്ടു
text_fieldsതിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിെൻറ മറവില്‍ 15 തവണ സ്വര്‍ണം കടത്താൻ പദ്ധതി തയാറാക്കിയെന്ന് വിവരം. സ്വർണക്കടത്ത് സംബന്ധിച്ച് കസ്റ്റംസ്, എൻ.െഎ.എ, എൻഫോഴ്സ്മെൻറ് വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇൗ വിവരം ലഭിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വഴി കടത്താനാണ് കൂടുതൽ ശ്രമമുണ്ടായത്. നയതന്ത്ര ബാഗേജ് എന്ന പരിഗണനയും കസ്റ്റംസിലെ ചില ഉന്നതരുടെ സഹായവും ഗുണം ചെയ്യുമെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം തെരഞ്ഞെടുത്തതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
കോവിഡ് കാലത്ത് വന്ദേഭാരത്, ചാർേട്ടഡ് വിമാനങ്ങൾ ധാരാളമായി കേരളത്തിലെത്തുമെന്നും അതിെൻറ മറവിൽ സ്വർണം കടത്താനാകുമെന്നും സംഘങ്ങൾ മനസ്സിലാക്കി. 15 തവണ പദ്ധതി തയാറാക്കിയെങ്കിലും രണ്ട് തവണ വിജയകരമായി സ്വർണം കടത്താൻ സാധിച്ചെന്നാണ് അന്വേഷണവിഭാഗങ്ങൾ കരുതുന്നത്.
മൂന്നാംതവണ പിടിയിലായി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്ത് പ്രവർത്തിക്കുന്നവർ മറ്റ് സംഘങ്ങളെ ഉപയോഗിച്ച് സർണം കടത്തിയിട്ടുണ്ടാകാമെന്ന സംശയവും അവർക്കുണ്ട്. ലോക്ഡൗൺ കാലത്ത് സ്വർണം കടത്താൻ കേരളത്തിലും പുറത്തും വന്‍തോതില്‍ പണം സ്വരൂപിച്ചു. ഹവാല ഇടപാടിലൂടെ ഇതിനുള്ള പണം ദുബൈയിലെത്തിച്ചതായി വിവരം ലഭിച്ചു.
ഇത്രയും വലിയ രീതിയിൽ സ്വർണം കടത്താൻ കൂടുതല്‍ പേരെ പങ്കാളികളാക്കിയതാണ് വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്ന് ചില പ്രതികളുടെ മൊഴിയിൽനിന്ന് വ്യക്തമായിട്ടുണ്ട്. പിടിയിലായ ചില പ്രതികളുടെ നേതൃത്വത്തില്‍ ലോക്ഡൗണിന് മുമ്പ് നിരവധി തവണ സ്വര്‍ണം കടത്തിയതിെൻറ തെളിവുകൾ എൻ.െഎ.എയും കസ്റ്റംസും ശേഖരിച്ചു.
കോൺസുലേറ്റുമായി ബന്ധപ്പെട്ട യു.എ.ഇ പൗരന്മാരുടെ പേരിലും പ്രതികള്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തി. ഒരു ബംഗാൾ സ്വദേശിയുടെ പേരിലും സ്വർണം പലകുറി എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.