Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ്​ പ്രഖ്യാപനങ്ങൾ...

ബജറ്റ്​ പ്രഖ്യാപനങ്ങൾ മാത്രം, മദ്യത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള പദ്ധതികൾ പാളി

text_fields
bookmark_border
liquor bottle
cancel

കോട്ടയം: പുതിയ ബജറ്റ്​ പ്രഖ്യാപനത്തിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ മദ്യത്തിൽ നിന്നും വരുമാനമുണ്ടാക്കാൻ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ‘കോൾഡ്​ സ്​റ്റോറേജിൽ’. ഐ.ടി, വ്യവസായ പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കുമെന്നതായിരുന്നു ഈ പ്രഖ്യാപനങ്ങളിൽ പ്രധാനം. എന്നാൽ അതൊന്നും ഫലംകണ്ടില്ല. വീര്യം കുറഞ്ഞ മദ്യം ഉൽപാദനം, സ്പിരിറ്റ്​ ഉൽപാദനം, ബിവറേജസ്​ ഔട്ട്​ലെറ്റുകളുടെ നവീകരണം തുടങ്ങി കഴിഞ്ഞ വർഷങ്ങളിലെ ബജറ്റുകൾ പരിശോധിച്ചാൽ പ്രഖ്യാപിച്ച ഭൂരിപക്ഷം കാര്യങ്ങളും ബജറ്റ്​ പുസ്തകങ്ങളിലൊതുങ്ങി. ഫെബ്രുവരി അഞ്ചിന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന പുതിയ ബജറ്റിലും പഴയ വീഞ്ഞ്​ പുതിയ കുപ്പിയിലാക്കിയുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ടെന്നാണ്​സൂചന.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്​ധിയിലൂടെ കടന്നുപോകുമ്പോഴും സർക്കാർ ഖജനാവിലേക്ക്​ മികച്ച വരുമാനമാണ് മദ്യത്തിലൂടെ ലഭിക്കുന്നത്​. ആ വരുമാനം വർധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രഖ്യാപനങ്ങളാണ്​ ജലരേഖയായത്​. അതിൽ പ്രധാനപ്പെട്ടതാണ്​ രണ്ട്​ വർഷങ്ങൾക്ക്​ മുമ്പ്​ പ്രഖ്യാപിച്ച ഐ.ടി, ടെക്​നോ പാർക്കുകളിൽ മദ്യശാല അനുവദിക്കുമെന്ന പ്രഖ്യാപനം. എന്നാൽ കാലം ഇത്ര കഴിഞ്ഞിട്ടും അതിനുള്ള മാനദണ്ഡങ്ങൾ പോലും തയാറാക്കാനായില്ല. ഇപ്പോഴും വിഷയം നിയമസഭാസമിതിയുടെ പരിഗണനയിലാണെന്നാണ്​ വിവരം. അതിന്​ പുറമെയാണ്​ വ്യവസായ പാർക്കുകളിലും മദ്യശാലകൾ അനുവദിക്ക​ുമെന്ന പ്രഖ്യാപനവും. അതിന്​ പുറമെയാണ്​ പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുമെന്ന പ്രഖ്യാപനവും. മരിച്ചീനിയിൽ നിന്നുള്ള സ്പിരിറ്റ്​ ഉൽപാദനവും.

എന്നാൽ ഇതും പ്രഖ്യാപനങ്ങളായി തുടരുകയാണ്​. കശുമാങ്ങയുടെ ദൗർലഭ്യമാണ്​ പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യോൽപാദനത്തിന്​തടസമായി ചൂണ്ടിക്കാട്ടുന്നത്​. മരിച്ചീനിയിൽ നിന്നും സ്പിരിറ്റ്​ ഉൽപാദിപ്പിക്കുന്നത്​ ലാഭകരമല്ലെന്ന കണ്ടെത്തലും വന്നിട്ടുണ്ട്​. സംസ്ഥാനത്ത്​ തന്നെ സ്പിരിറ്റ്​ ഉൽപാദിപ്പിക്കുമെന്ന പ്രഖ്യാപനവും എങ്ങും എത്തിയില്ലെന്നതും മറ്റൊരു സത്യം. കഴിഞ്ഞവർഷം 18,515 കോടി രൂപയാണ്​മദ്യവിൽപനയി​ലൂടെ ഖജനാവിലെത്തിയതെന്നാണ്​ കണക്ക്​. ഇതിൽ 16,000 കോടി നികുതിയായി ലഭിച്ചെന്നാണ്​ വിലയിരുത്തൽ. ആ സാഹചര്യത്തിൽ മദ്യത്തിലൂടെ വരുമാനം കൂട്ടാൻ നടത്തിയ ശ്രമങ്ങൾ വെറും പ്രഖ്യാപനങ്ങളായി തുടരുകയാണ്​. അതിന്​ പുറമെയാണ്​ ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പ്രഖ്യാപിച്ച മദ്യവിൽപന ഔട്ട്​ലെറ്റുകളുടെ നവീകരണം എങ്ങും എത്താത്ത സ്ഥിതിയും. ബ്രൂവറി, ഡിസ്റ്റലറി പ്രഖ്യാപനങ്ങളും വിവാദത്തിൽ മുങ്ങിപ്പോയെന്നത്​ മറ്റൊരു വസ്തുതയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentliqour policy
News Summary - plans to generate income through alcohol fell through
Next Story