പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈ വിതരണം കുറയും
text_fieldsതൃശൂർ: വൃക്ഷത്തൈ ഉൽപാദനം പാളിയത് ഇത്തവണ ലോക പരിസ്ഥിതി ദിനത്തിലെ തൈ വിതരണത്തെ ബാധിക്കും. നിലവിലെ അവസ്ഥയിൽ കഴിഞ്ഞ വർഷത്തേക്കാൾ 20 മുതൽ 30 വരെ ശതമാനം തൈകളുടെ കുറയും. ഉൽപാദനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പാളിയതാണ് സൗജന്യ വിതരണത്തെ ബാധിക്കുന്നത്. വർഷവും പരിസ്ഥിതി ദിനത്തിൽ സോഷ്യൽ ഫോറസ്ട്രി വകുപ്പിെൻറ നേതൃത്വത്തിലാണ് വൃക്ഷത്തൈ വിതരണം. കൂടുതൽ തൈകൾ ഉൽപാദിപ്പിക്കണമെന്ന ലക്ഷ്യത്തിൽ തൊഴിലുറപ്പ് പദ്ധതിയിലും ഗ്രാമപഞ്ചായത്തുകളിൽ ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയിട്ടിരുന്നു.
ഫണ്ട് ലഭിക്കുന്നതിലെ അവ്യക്തത മൂലം ഭൂരിഭാഗം പഞ്ചായത്തുകളിലെയും നഴ്സറി സ്ഥാപിക്കൽ പാളിയതാണ് തൈ ഉൽപാദനത്തെ പിന്നോട്ടടിച്ചത്. നഴ്സറി തുടങ്ങാൻ പ്രാഥമിക ചെലവുകൾക്ക് ഫണ്ട് കിട്ടാത്തതാണ് മിക്ക പഞ്ചായത്തുകളും പിന്മാറിയത്. ആദ്യഘട്ടത്തിനായി 10,000 രൂപ തനതു ഫണ്ടിൽ നിന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി കിട്ടിയില്ല. പ്രവർത്തനം പൂർത്തിയാക്കിയാൽ മാത്രമെ തൊഴിലുറപ്പു പദ്ധതിയുടെ മെറ്റീരിയൽ കോസ്്റ്റിൽ നിന്ന് തുക ലഭിക്കുകയുള്ളൂവെന്നായിരുന്നു അറിയിപ്പ്. ഇത്തരത്തിൽ പഞ്ചായത്തുകൾ വഴി വൃക്ഷത്തൈ ഉൽപാദനം നാമമാത്രമായാണ് നടന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ലക്ഷക്കണക്കിനു തൈകൾ ഉൽപാദിപ്പിച്ചെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറവാണ്. ചില ജില്ലകളിൽ 80 ശതമാനത്തോളം ഉൽപാദനം കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.