തോട്ടം മേഖലയിൽ മരംമുറി മുക്കാലും കഴിഞ്ഞപ്പോൾ മാർഗനിർദേശവുമായി സർക്കാർ
text_fieldsപത്തനംതിട്ട: തോട്ടം മേഖലയിൽ മരംമുറി മുക്കാലും കഴിഞ്ഞപ്പോൾ മരംമുറിക്കുന്നതിനു മാർഗനിർദേശവുമായി സർക്കാർ ഉത്തരവ്. ഉത്തരവിലെ നിർദേശങ്ങൾ പാലിക്കാതെ മരം മുറി സംസ്ഥാനത്തുടനീളം നിർബാധം തുടരുന്നു. മുറിക്കുന്ന മരങ്ങളുടെ സീനിയറേജ് തുക അടച്ചുകൊള്ളാമെന്നതിന് ഉറപ്പുനൽകുന്ന ബോണ്ട് നൽകിക്കൊണ്ട് മരങ്ങൾ മുറിക്കാമെന്നാണ് മരംമുറിക്ക് അനുമതി നൽകിക്കൊണ്ട് ഹൈകോടതി ഉത്തരവിട്ടത്. ഈ ബോണ്ട് എങ്ങനെയായിരിക്കണെമന്ന നിർദേശം സർക്കാർ പുറെപ്പടുവിച്ചിട്ടുമില്ല. 500 രൂപ പത്രത്തിലാണ് കോടികളുടെ മരംമുറിക്കുന്നതിനു ചില കമ്പനികൾ ബോണ്ട് െവച്ചിരിക്കുന്നത്.
ഇതിൽ എത്രമരങ്ങൾ മുറിക്കുന്നു എേന്നാ, അതിനു സർക്കാറിൽ ഒടുക്കേണ്ടിവരുന്ന തുകയോ ഒന്നും രേഖപ്പെടുത്തുന്നുമില്ല. ജൂൺ ആറിനാണ് മരം മുറിക്കുന്നതിനു മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. അതിനും മാസങ്ങൾക്കു മുേമ്പ സംസ്ഥാനത്തെ തോട്ടം മേഖലയിൽ ഉടനീളം കമ്പനികൾ മരംമുറി തുടങ്ങിയിരുന്നു. എട്ടു ജില്ലകളിലെ തോട്ടം മേഖലയിൽനിന്ന് അഞ്ചു ലക്ഷത്തോളം മരങ്ങളാണ് മുറിച്ചുകടത്തുന്നത്.
ഏറ്റവും കുറഞ്ഞത് 200 കോടിയോളം രൂപ ഇതിനു വിലമതിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റബർ തടിക്ക് ക്യുബിക് മീറ്ററിന് 2500 രൂപയും റബർ വിറകിനു മെട്രിക് ടണ്ണിന് 900 രൂപയുമാണ് സീനിയറേജ് നിരക്ക്. സീനിയറേജ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഐ.എൻ.ടി.യു.സി നേതാവ് സി.ആർ. നജീബ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ബോണ്ട് െവച്ചുകൊണ്ട് മുറിക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്.
സർക്കാർ മാർഗനിർദേശത്തിലെ പ്രധാന വ്യവസ്ഥകൾ ഇതാണ്: വെട്ടാനുദ്ദേശിക്കുന്ന റബർ തോട്ടങ്ങളിലെ മുഴുവൻ മരങ്ങളുടെയും എണ്ണം മുൻകൂട്ടി തിട്ടപ്പെടുേത്തണ്ടതാണ്. മരങ്ങൾ വെട്ടി തടിയും വിറകുമായി രൂപാന്തരപ്പെടുത്തി വിറക് എല്ലാം അട്ടിെവച്ചതിനുശേഷമാണ് തടിയുടെയും വിറകിെൻറയും അളവെടുക്കേണ്ടതാണ്. ഇപ്രകാരം അളവെടുത്ത്, വനം ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളുമൊത്ത് വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഒരു സംയുക്ത മഹസർ തയാറാക്കേണ്ടതാണ്.
മഹസറിൽ ഉൾപ്പെടാത്ത മരങ്ങളും മുറിച്ചുകൊണ്ടുപോകാനുള്ള സാധ്യത പരിഗണിച്ച് പാസ് നൽകി മാത്രമേ തടിയും വിറകും കടത്തിക്കൊണ്ടുപോകൽ അനുവദിക്കാവൂ. ഇതെല്ലാം പ്രഹസനമാക്കിയാണ് മരങ്ങൾ മുറിച്ചുകടത്തുന്നത്. തോട്ടം മേഖലയിലെ തൊഴിലാളി യൂനിയൻ നേതാക്കൾ ഒന്നടങ്കം കമ്പനികളുടെ അനുകൂലികളായതിനാൽ ചോദ്യംചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയാണ്. നടക്കുന്നത് മരംകൊള്ളയാണെന്നുപോലും തൊഴിലാളികൾക്ക് അറിയുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.