പ്ലാസ്റ്റിക് കുപ്പിവെള്ളം പുതുവർഷത്തിൽ പുറത്താകും
text_fieldsകോട്ടയം: നക്ഷത്ര ഹോട്ടലുകളിൽനിന്നും റിസോർട്ടുകളിൽനിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളം പുതുവർഷത്തിൽ പുറത്താകും. പകരം ചില്ലുകുപ്പികൾ എത്തും. ജനുവരി ഒന്നുമുതൽ ചില്ലുകുപ്പിയിൽ മാത്രമേ കുടിെവള്ളം നൽകാവൂവെന്ന് മലിനീകരണ നിയന്ത്രണേബാർഡ് നോട്ടീസ് നൽകി. 500 കിടക്കയിൽ കൂടുതലുള്ള ആശുപത്രികൾ, ഹൗസ്ബോട്ടുകൾ എന്നിവക്കും നിയന്ത്രണം ബാധകമാകും.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്ന ഉപയോഗവും നിരോധിച്ചു. ഇത് പ്രാബല്യത്തിലാക്കാൻ വിനോദസഞ്ചാര വകുപ്പിനും തദ്ദേശവകുപ്പിനും ഉത്തരവ് കൈമാറി. കുപ്പിവെള്ളത്തിനായി ആർ.ഒ പ്ലാൻറ്, റിവേഴ്സ് ഒാസ്മോസിസ് പ്ലാൻറ് തുടങ്ങിയ സ്ഥാപിക്കണം. ചില്ലുകുപ്പി സ്റ്റെറിൈലസേഷൻ യൂനിറ്റുകൾ തുടങ്ങണം. പരിസ്ഥിതി സംരക്ഷണ നിയമത്തിെൻറ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. ലംഘിച്ചാൻ ലൈസൻസ് റദ്ദാക്കും. ഇതിെൻറ കാലാവധി ഇൗമാസം 31ന്അവസാനിക്കും.അതിനിടെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസുകൾ, പാത്രങ്ങൾ എന്നിവ നിരോധിക്കുന്നതും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.