പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിക്കും -മന്ത്രി ജലീൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾക്കും പച്ചക്കറിക്കടകൾക്കും മാലിന്യസംസ്കരണ സംവിധാനം നിർബന്ധമാക്കുമെന്ന് മന്ത്രി െക.ടി. ജലീൽ. നിശ്ചിതസമയം നൽകിയശേഷം സംസ്ഥാനമെമ്പാടും പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ ഏറിയപങ്കും പ്ലാസ്റ്റിക് ആണ്. ഇൗ സാഹചര്യത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് െപാടിക്കുന്ന യൂനിറ്റുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. പൊടിക്കുന്ന പ്ലാസ്റ്റിക് റോഡ് നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറും. നിരവധി തദ്ദേശസ്ഥാപനങ്ങൾ ഇതിനകം പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലേക്കുപോലും നിരോധിക്കാത്തയിടങ്ങളിൽനിന്ന് പ്ലാസ്റ്റിക് കൊണ്ടുവരുന്നു. ഇൗ സാഹചര്യത്തിൽ കച്ചവടസ്ഥാപനങ്ങളുടെയും മറ്റും സൗകര്യം പരിഗണിച്ച് നിശ്ചിതസമയം നൽകിയശേഷം പ്ലാസ്റ്റിക് കാരിബാഗുകൾ അടിയന്തരമായി നിരോധിക്കും.
സംസ്ഥാനത്തെ ഹോട്ടലുകൾ, പഴം-പച്ചക്കറി സ്റ്റാളുകൾ, മത്സ്യസ്റ്റാളുകൾ, ഇറച്ചിക്കടകൾ തുടങ്ങിയവക്ക് മാലിന്യസംസ്കരണ സംവിധാനം നിർബന്ധമാക്കും. ഇതിനായി നിയമം ഭേദഗതിചെയ്യും. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നിടങ്ങളിൽ സൗകര്യം ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ സൗകര്യപ്രദമായ മറ്റെവിടെയെങ്കിലും ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ച് മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കണം. സ്വകാര്യനിക്ഷേപകരുമായി ചേർന്ന് സുൽത്താൻ ബത്തേരി, ബ്രഹ്മപുരം, കൊച്ചി എന്നിവിടങ്ങളിൽ ആധുനിക മാലിന്യ പ്ലാൻറ് സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് സ്വകാര്യ നിക്ഷേപകർ മുന്നോട്ടുവന്നാൽ ആവശ്യമായ സ്ഥലം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.