ഒറ്റയടിക്ക് പ്ലാസ്റ്റിക് കാരി ബാഗ് നിരോധിക്കാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സംസ്ഥാനത്ത് ഒറ്റയടിക്ക് സമ്പൂര്‍ണമായി പ്ലാസ്റ്റിക് കാരി ബാഗ് നിരോധിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. പ്ലാസ്റ്റിക് കത്തിക്കുന്നത് നിയന്ത്രിക്കാനും അത് കുറ്റകരമാക്കാനും നടപടി സ്വീകരിച്ചതായും ഗവ. അണ്ടര്‍ സെക്രട്ടറി വി. വത്സ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ്. സീതാരാമനടക്കം സമര്‍പ്പിച്ച ഹരജികളിലാണ് സർക്കാറിെൻറ വിശദീകരണം.
പ്ലാസ്റ്റിക് കാരി ബാഗിന് പകരം വില കുറഞ്ഞതും ജീര്‍ണിക്കുന്നതുമായ ബദല്‍ സ്ഥാപിക്കാന്‍ സമയം വേണ്ടിവരുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഫലപ്രദമായ ബദല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. തുണി, പേപ്പര്‍ ബേഗുകള്‍ ഉണ്ടാക്കാന്‍ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവന്നിരുന്നു. പ്ലാസ്റ്റിക്കിന് പരിസ്ഥിതിസൗഹൃദ ബദല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബദലില്ലാത്ത പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവരാനാവില്ല.
പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനം അടക്കം ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽപെടുന്ന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവന്നാല്‍ സംസ്ഥാന സര്‍ക്കാറിന് അതിന് നേര്‍വിപരീതമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് പ്ലാസ്റ്റിക് നിരോധിക്കുന്ന ചട്ടമുണ്ടാക്കാനാവില്ല. 50 മൈക്രോണില്‍ താഴെയുള്ള ബാഗുകള്‍ നിരോധിച്ചിട്ടുണ്ട്. കാരി ബാഗുകളുടെ ചുരുങ്ങിയ കനം 40 മൈക്രോണില്നിന്ന് 50 മൈക്രോണ്‍ ആക്കിയിട്ടുെണ്ടന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.