പ്ലാസ്റ്റിക് കാരിബാഗ്; കച്ചവടക്കാരിൽനിന്ന് പ്രതിമാസം 4000 രൂപ ഈടാക്കാൻ നിർദേശം നൽകിയെന്ന് സർക്കാർ
text_fieldsകൊച്ചി: പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കുന്ന റീട്ടെയിൽ കച്ചവടക്കാരുടെയും തെരുവു കച്ചവടക്കാരുടെയും പക്കൽനിന്ന് 4000 രൂപ പ്രതിമാസം ഈടാക്കി രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ.
പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ ഫീസായാണ് ഇത് ഇൗടാക്കുക. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം ഇല്ലാതാക്കാനും അതിന് മുകളിലുള്ളവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനുമുള്ള നടപടികളും സ്വീകരിച്ചതായി പരിസ്ഥിതി വകുപ്പ് അണ്ടർ സെക്രട്ടറി പി. എസ്. ജാൻസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
സർക്കാർ, അർധസർക്കാർ തലത്തിൽ നടക്കുന്ന പരിപാടികൾക്ക് ഫ്ലക്സ് ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ വിലക്കിയിട്ടുണ്ട്. പഞ്ചായത്തുകളിൽ 50 മൈക്രോണിൽ താഴെയുള്ളവ കണ്ടെത്താൻ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. വിവിധ നഗരസഭകളിൽനിന്ന് 16,855 കിലോഗ്രാം പ്ലാസ്റ്റിക് പിടികൂടി 44.15 ലക്ഷം രൂപ പിഴയീടാക്കി.
2231 സ്ക്രാപ് ഡീലർമാരെ കണ്ടെത്തി ശുചിത്വ മിഷന് കീഴിൽ രജിസ്റ്റർ ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗത്തിന് സാധ്യമാക്കുന്ന 102 യൂനിറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട്. റോഡ് നിർമാണത്തിന് ബിറ്റുമിനൊപ്പം 20 ശതമാനം പ്ലാസ്റ്റിക് ചേർക്കാൻ പ്ലാസ്റ്റിക് പൊടിക്കുന്ന യൂനിറ്റുകൾ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 72 തേദ്ദശ സ്ഥാപനങ്ങളിൽ ഇത് സ്ഥാപിച്ചു. പ്ലാസ്റ്റിക് ചേർത്ത ബിറ്റുമിൻ ഉപേയാഗിച്ച് 145 കിേലാമീറ്റർ റോഡ് നിർമിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പുനചംക്രമണത്തിന് വേണ്ടി ശുചിത്വമിഷന് കീഴിൽ ഹരിത കർമ സേനയുണ്ടാക്കാൻ നടപടി തുടങ്ങിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ്. സീതാരാമനടക്കം നല്കിയ ഹരജികളിലാണ് സത്യവാങ്മൂലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.