പ്ലാസ്റ്റിക്കിൽ മുങ്ങി വയനാടൻ കാടുകൾ
text_fieldsകൽപറ്റ: വയനാട്ടിലെ വനമേഖലകളിൽ നിറയുന്നത് ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം. വനത്തിെൻറ നിലനിൽപിനെയും ആവാസ വ്യവസ്ഥയെയും സാരമായി ബാധിക്കുന്ന തരത്തിൽ ഇവ കുന്നുകൂടുേമ്പാഴും കർശന നടപടിയെടുക്കാൻ മടിച്ചുനിൽക്കുകയാണ് അധികാരികൾ. അതിർത്തിക്കപ്പുറത്ത് വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർണാടക നിതാന്തജാഗ്രത പുലർത്തുേമ്പാഴാണ് ജില്ലയിലെ വനങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ ഇവ കുന്നുകൂടുന്നത്.
മുത്തങ്ങ വഴിയുള്ള ദേശീയപാതയും മാനന്തവാടി-കുടക് റോഡുമുൾപ്പെടെ വയനാട്ടിലെ സുപ്രധാനമായ പല റോഡുകളും കടന്നുപോകുന്നത് വനമേഖലയിലൂടെയാണ്. ഇതുവഴി ദിവസേന നൂറുകണക്കിന് വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യമാണ് പാതയോരങ്ങളിൽ തള്ളുന്നത്. വനമേഖലയോട് ചേർന്ന ചെറിയ അങ്ങാടികളിലെ മാലിന്യങ്ങളും വനപ്രദേശങ്ങളിൽ കൊണ്ടുതള്ളുന്ന പ്രവണതയുണ്ട്. ടൂറിസ്റ്റുകൾ ഉപേക്ഷിച്ചുപോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആനയും മാനും ഉൾപ്പെെടയുള്ള വന്യജീവികൾ ഭക്ഷിക്കുന്നു. അവയുടെ ഭക്ഷണശീലങ്ങളെത്തന്നെ അത് ദോഷകരമായി ബാധിക്കുന്നു. ഉൾക്കാടുകളിൽനിന്ന് ഇവ പുറത്തിറങ്ങാനും മനുഷ്യനുമായുള്ള സംഘർഷങ്ങൾക്ക് വഴിയൊരുക്കാനും ഇതു കാരണമാകുന്നതായും മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ഒാഫിസർ അജയ്ഘോഷ് ‘മാധ്യമ’ത്തോടു പറഞ്ഞു.
മുൻ കലക്ടർ കേശവേന്ദ്രകുമാർ സമ്പൂർണ പ്ലാസ്റ്റിക് നിരോധിത ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊട്ടും നടപ്പായില്ല. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മാലിന്യശേഖരണവും സംസ്കരണവുമൊക്കെ അതത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാൽ, വയനാട് വന്യജീവി സേങ്കതത്തിലെ മിക്കയിടങ്ങളിലും തദ്ദേശ സ്ഥാപനങ്ങൾ ഇതിനുനേരെ മുഖംതിരിച്ചുനിൽക്കുന്നു. പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാൻ സ്ഥിര സംവിധാനമൊരുക്കണമെന്ന് വർഷങ്ങളായി വനം അധികൃതർ നൂൽപുഴ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മുത്തങ്ങ ഉൾപ്പെടെ ജില്ലയിലെ വിവിധ വനമേഖലകളിൽ വനംവകുപ്പ് നടത്തിയ പ്ലാസ്റ്റിക് മാലിന്യ ശേഖരണ യജ്ഞത്തിൽ ഒേട്ടറെ മാലിന്യമാണ് നീക്കം ചെയ്തത്. വന്യജീവി സേങ്കതത്തിനകത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡൻറ് എൻ. ബാദുഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.