പ്ലാസ്റ്റിക് എന്ന ‘പ്രതിയെ’ തൂക്കിലേറ്റാനൊരുങ്ങി വിയ്യൂർ ജയിൽ
text_fieldsതൃശൂർ: സമൂഹത്തിനാകെ ദ്രോഹമാകുന്ന പ്ലാസ്റ്റിക് എന്ന ‘പ്രതിയെ’ തൂക്കിലേറ്റാനൊരുങ് ങി വിയ്യൂർ സെൻട്രൽ ജയിൽ. ജയിൽ ചപ്പാത്തി, മറ്റ് വിഭവങ്ങൾ, എഫ്.എം, കൃഷി തുടങ്ങിയവക്ക് തു ടക്കമിട്ട് എന്നും വേറിട്ട പാതയിൽ സഞ്ചരിക്കുന്ന വിയ്യൂർ ജയിലിൽനിന്ന് പ്ലാസ്റ്റിക്കിനെ തുരത്താനുള്ള പദ്ധതിയും വിജയത്തിലേക്ക്.
ജയിൽ വിഭവങ്ങൾ വാങ്ങുന്നവർക്ക് നൽകുന്നത് പ്ലാസ്റ്റിക്കിന് പകരം രണ്ട് രൂപ വിലയുള്ള പേപ്പർ ക്യാരിബാഗുകളാണ്. പത്രക്കടലാസുകൾക്കൊണ്ട് നൂൽ ചരട് കെട്ടി ആകർഷകവും പത്ത് കിലോഗ്രാമിലധികം തൂക്കവും ഉൾക്കൊള്ളാവുന്ന വിധത്തിലുള്ള കവറുകളാണ് ജയിലിൽനിന്ന് കൊടുക്കുന്നത്. പാക്ക് ചെയ്ത് വരുന്ന ചപ്പാത്തിയും അതിെൻറ കറികളുമാണ് നിലവിൽ പ്ലാസ്റ്റിക് കവറുകളിലുള്ളത്. 20 രൂപ വില വരുന്ന പത്തെണ്ണമടങ്ങുന്ന ചപ്പാത്തിയാണ് ഒരു പാക്കറ്റിനുള്ളിലുള്ളത്. കൂടുതൽ എണ്ണം ആവശ്യമുള്ളവരുണ്ടെങ്കിൽ മുൻകൂട്ടി അറിയിച്ചാൽ ഒറ്റ കവറിലാക്കി തരും. ഇതും പ്ലാസ്റ്റിക് മാലിന്യം വൻതോതിൽ പുറന്തള്ളുന്നത് ഒഴിവാക്കാം.
ജയിൽ വിഭവങ്ങളുടെ ഓൺലൈൻ വിൽപനയിൽ പ്ലാസ്റ്റിക് ഉള്ളത് വെള്ളം വിതരണം ചെയ്യുന്ന കുപ്പി മാത്രമാണ്. വാഴയിലയാണ് പ്ലേറ്റിന് പകരമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജയിൽ കവാടത്തിൽ തന്നെയുള്ള ഫ്രീഡം പാർക്കിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്കും വാഴയില സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക്കിനെതിരായ വിയ്യൂർ ജയിലിെൻറ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ജയിൽ വിഭവങ്ങൾക്കൊപ്പമല്ലാതെ സ്വന്തം ആവശ്യത്തിനും ബാഗുകൾ വാങ്ങാനെത്തുന്നവരും നിരവധിയുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.