പ്ലാറ്റ്ഫോം ടിക്കറ്റ് 50 രൂപയിൽനിന്ന് 10 രൂപയായി കുറച്ചത് പ്രാബല്യത്തിൽ വന്നു
text_fields
തിരുവനന്തപുരം: കൂടുതൽ ഇളവുകളുടെ പശ്ചാത്തലത്തിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് നിലവിലെ 50 രൂപയിൽനിന്ന് 10 രൂപയായി കുറച്ചത് തിരുവനന്തപുരം ഡിവിഷനുകീഴിലെ സ്റ്റേഷനുകളിൽ പ്രാബല്യത്തിൽ വന്നു.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആളുകൾ അനാവശ്യമായി പ്രവേശിക്കുന്നത് തടയാൻ മാസങ്ങളോളം റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകൽ നിർത്തിവെച്ചിരുന്നു. തുടർന്ന്, ഒക്ടോബർ ഏഴു മുതൽ 50 രൂപ നിരക്കിൽ തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ സ്റ്റേഷൻ ടിക്കറ്റ് പുനരാരംഭിച്ചു.
ജനുവരി ആറു വരെ ഇൗ നിരക്കായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ ഇളവുകൾ വരികയും ട്രെയിൻ സർവിസുകൾ സാധാരണ നിലയിലേക്ക് മാറിത്തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് വ്യാഴാഴ്ച മുതൽ നിരക്ക് കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.