നാടക സംവിധായകൻ എ. ശാന്തകുമാർ അന്തരിച്ചു
text_fieldsകോഴിക്കോട്: പ്രശസ്ത നാടക പ്രവർത്തകനും എഴുത്തുകാരനുമായ എ. ശാന്തകുമാർ(52) അന്തരിച്ചു. അർബുദരോഗത്തിന് ചികിത്സയിലായിരുന്ന ശാന്തകുമാറിന് കോവിഡ് ബാധിച്ചിരുന്നു. കോഴിക്കാട് ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നും ബിരുദ പഠനത്തിനുശേഷം നാടകരംഗത്തേക്കിറങ്ങിയ ശാന്തെൻറ ആദ്യ നാടകം 'കർക്കിടക'മാണ്. നാടകരചന, സംവിധാനം എന്നീ മേഖലകളിൽ തിളങ്ങി. അറുപതിലധികം നാടകങ്ങൾ എഴുതിയിട്ടുണ്ട്.
1999 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ 'പെരും കൊല്ലന്' ശ്രദ്ധേയ രചനകളിലൊന്നാണ്. നാടകരംഗത്തെ സമഗ്ര സംഭാവനക്ക് നിലമ്പൂര്‍ ബാലന് പുരസ്കാരം, 'കുരുടന് പൂച്ച' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെൻറ്, 'ചിരുത ചിലതൊക്കെ മറന്നുപോയി' എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡും ബാലന് കെ. നായര്‍ അവാര്‍ഡും, 'മൃഗശാല' നാടകത്തിന് അറ്റ്ലസ് കൈരളി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് എന്നിവയും 'മരം പെയ്യുന്നു' നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
നാടക രചന, സംവിധാനം എന്നിവക്ക് 2016 ൽ കേരള സംഗീത അക്കാദമി അവാർഡും അതേ വർഷം ബഹ്റൈൻ നാടകവേദിയുടെ ഭരത് മുരളി അവാർഡും പവനൻ ഫൗണ്ടേഷൻ അവാർഡും ലഭിച്ചു. 'കറുത്ത വിധവ' എന്ന നാടകത്തിന് അബൂദബി ശക്തി അവാര്‍ഡ്, 'നാസര്‍ നിെൻറ പേരെന്താണ്' എന്ന നാടകത്തിന് ഇടശ്ശേരി അവാര്‍ഡ് ഉൾപ്പെടെ അമ്പതിലേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'സ്വപ്ന വേട്ട' എന്ന നാടകത്തിെൻറ ഇംഗ്ലീഷ് പരിഭാഷ 'ഡ്രീം ഹണ്ട്' എന്ന പേരിൽ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിരുന്നു. കേരള, കാലിക്കറ്റ് സർവകലാശാലകളിൽ ഇംഗ്ലീഷ് വിദ്യാർഥികളുടെ പഠന വിഷയവുമായി.
'കാക്ക കിനാവ്' എന്ന നാടകത്തിെൻറ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യൻ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു.പിതാവ്: പരേതനായ ഇമ്പിച്ചുണ്ണി മാസ്റ്റർ. മാതാവ്: പരേതയായ കല്യാണി ഭാര്യ: ഷൈനി. മകൾ: നീലാഞ്ജന. സഹോദരങ്ങൾ: രാജൻ, ജഗന്നിവാസൻ, പരേതനായ പ്രഫ. എ. സോമൻ (കോളജ് അധ്യാപകനും എഴുത്തുകാരനും), പരേതയായ പുഷ്പ.
എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെയും അവാർഡുകൾ നേടിയ ശാന്തകുമാർ ആഗോള വൽക്കരണത്തിന്റെ കെടുതികൾ തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്.
നന്നേ ചെറുപ്പത്തിൽത്തന്നെ ജനപ്രതിനിധിയായ ശാന്തകുമാർ സാമൂഹികപ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം തേടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.