പണംവെച്ച് ചീട്ടുകളി: 13 പേർ പിടിയിൽ; 4,44,600 രൂപ പിടിച്ചെടുത്തു
text_fieldsകുന്നംകുളം: പഴഞ്ഞി അയിനൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംഘം ചേർന്ന് പണം വെച്ച് ചീട്ടുകളിച്ച 13 പേരെ കുന്നംകുളം പൊലീസ് പിടികൂടി. ഇവരിൽ നിന്ന് 4,44,600 രൂപ പിടിച്ചെടുത്തു.
ചങ്ങരംകുളം കാരയിൽ സന്തോഷ് (41), പടിഞ്ഞാറങ്ങാടി തെക്കിനിത്തേരിൽ ഹൈദരാലി (38), പഴഞ്ഞി അരുവായി കണ്ടിരുത്തി ജനാർദനൻ (60), പെരുമുക്ക് കൊണ്ടകത്തുവളപ്പിൽ അഷറഫ് (43), കടവനാട് തണ്ടലതു ശശിധരൻ (56), ചമ്മന്നൂർ മുതിരകുളങ്ങര അലി (56), ചങ്ങരംകുളം കാരയിൽ ഉണ്ണി (53), എരമംഗലം കാലിയത്തേൽ സകീർ (57), കുറ്റൂർ ചാലിശ്ശേരിയിൽ ബിനു (44), ചെറുവല്ലൂർ വലിയവീട്ടിൽ അനീഷ് (34), ചേർപ്പ് കാവുങ്ങൽ ഷക്കീർ (41), പൊന്നാനി അത്താണിക്കൽ മനാഫ് (40), എടക്കര തൈപ്പറമ്പിൽ റാഫി (33) എന്നിവരെയാണ് കുന്നംകുളം സി.ഐ കെ.ജി സുരേഷ് അറസ്റ്റ് ചെയ്തത്.
പണംവെച്ച് ചീട്ടുകളി നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. പൊലീസ് സംഘത്തിൽ എസ്.ഐ ഇ. ബാബു, സിവിൽ പൊലീസ് ഓഫീസർമാരായ ഹംദ്, പുരന്ദരൻ, സുമേഷ്, മെൽവിൻ, സന്ദീപ്, വിനീത്, അനൂപ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.