നാടകകൃത്ത് ആലത്തൂർ മധു വീടിനു സമീപം മരിച്ചനിലയിൽ
text_fieldsവൈക്കം: പ്രമുഖ പ്രഫഷനൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിന് സമീപത്ത് പറമ്പിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഉല്ലല ആലത്തൂരിെല വീട്ടിൽ രാവിലെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ 6.30 ഓടെ മൃതദേഹം കണ്ടത്.
63വയസ്സായിരുന്നു. ആറുമാസമായി കിടപ്പിലായിരുന്നു. കൊല്ലം ചൈതന്യക്കായി മധു രചിച്ച അർച്ചന പൂക്കൾ എന്ന നാടകത്തിന് നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും പ്രേക്ഷകർക്കിടയിൽ വൻ വിജയം നേടിയിരുന്നു.
തൃപ്പൂണിത്തുറ സൂര്യക്കായി അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് കലാരംഗത്തേക്ക് വന്നത്. ഏതാനും വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായതോടെ കലാരംഗത്തുനിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഭാര്യ: ഷീബ (എരുമേലി അംബുജം) നാടകനടിയാണ്. മക്കൾ: അർച്ചന, ഗോപിക. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.