ഫോണ്‍ കെണിക്കേസ്: ശശീന്ദ്രനെ കുറ്റമുക്തനാക്കിയതിനെതിരെ ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെ കുറ്റമുക്തനാക്കിയതിനെതിരെ ഹൈകോടതിയിൽ ഹരജി. ശശീന്ദ്രനെ കുറ്റമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നേരേത്ത തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈകോടതിയെ സമീപിച്ചത്. ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വ്യാഴാഴ്ച ഹരജി പരിഗണനക്കെത്തും. കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ സത്യവാങ്മൂലത്തിെൻയും പ്രത്യേക അപേക്ഷയുെടയും അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റമുക്തനാക്കിയതെന്ന് ഹരജിയിൽ പറയുന്നു. ഇൗ കേസ് നേരേത്ത പരിഗണിച്ചപ്പോഴാണ് ഒത്തുതീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചത്. എന്നാൽ, തെൻറ ഹരജി തള്ളി.
ശശീന്ദ്രനെതിരെ പരാതി നല്‍കിയെങ്കിലും പൊലീസും അധികൃതരും നടപടി സ്വീകരിക്കാതിരുന്നതിനാലാണ് മാധ്യമപ്രവര്‍ത്തക കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസ് സി.െജ.എം കോടതിയുടെ പരിഗണനയിലിരിക്കെ, സ്വാധീനങ്ങൾക്ക് വഴങ്ങിയ പരാതിക്കാരി കേസ് റദ്ദാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് ഹരജി പിന്‍വലിച്ച് വിചാരണക്കോടതിയെ സമീപിച്ച് അവിടെ അപേക്ഷ നൽകി മൊഴി മാറ്റുകയുമായിരുന്നെന്ന് ഹരജിയിൽ പറയുന്നു.
മാധ്യമപ്രവര്‍ത്തകയുടെ ടെലിഫോണ്‍ സംഭാഷണം വാര്‍ത്തയാക്കിയതിന് മറ്റുചിലര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേസും കൗണ്ടര്‍ കേസുകളുമുള്ള സാഹചര്യത്തിൽ ഈ കേസുകളില്‍ ഒന്നൊന്നായി വിചാരണ നടത്തുകയാണ് വേണ്ടത്. എന്നാൽ, മാധ്യമപ്രവർത്തകയുടെ കേസ് മാത്രം പരിഗണിച്ച് സി.ജെ.എം കോടതി വിധി പുറപ്പെടുവിക്കുകയാണ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കം വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തതും ജാമ്യം ലഭിക്കാത്തതുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താൻ ഹരജി നൽകിയത്.
ഇൗ ഹരജി തള്ളിയ മജിസ്ട്രേറ്റ് കോടതി നടപടി നിയമവിരുദ്ധമാണ്. പ്രോസിക്യൂഷൻ തെളിവുകൾ പരിശോധിക്കുകയോ സാക്ഷികളെപോലും വിസ്തരിക്കുകയോ ചെയ്തിട്ടില്ല. പരാതിക്കാരി ഹാജരായില്ലെങ്കില്പോലും ഇത്തരം കേസുകള്‍ തീര്ക്കാനാവില്ലെന്നിരിക്കെ നിയമവിരുദ്ധ പരിഗണന നല്‍കിയാണ് മജിസ്ട്രേറ്റ് കേസ് തീര്‍പ്പാക്കിയതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.