ടോൾ പിരിവിനെതിരായ ഹരജി തള്ളി
text_fieldsകൊച്ചി: ഹരജിക്കാർക്കുവേണ്ടി ആരും ഹാജരാകാതിരുന്നതിനെത്തുടർന്ന് ദേശീയപാതയി ലെ ടോൾ പിരിവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. നിർമാണം പൂർത്തിയാകാതെ ദേശീയപാതയിലെ മണ്ണുത്തി-ഇടപ്പള്ളി റോഡിൽ ടോൾ പിരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു, തൃശൂർ സ്വദേശി കെ.പി. കൃഷ്ണൻ എന്നിവർ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
നിർമാണത്തിലും ടോൾ പിരിവ് അവകാശം നൽകിയതിലും ക്രമക്കേടുകളും നിയമലംഘനങ്ങളും ഉണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വൈകുന്നതാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിന് കാരണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. പാത ഗതാഗതയോഗ്യമാക്കിയതോടെ നൽകിയ പ്രൊവിഷനൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിെൻറ (താൽക്കാലിക സർട്ടിഫിക്കറ്റ്) അടിസ്ഥാനത്തിൽ ടോൾ പിരിക്കാൻ കരാറെടുത്ത കമ്പനിക്ക് അധികാരമുണ്ടെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പൊതുതാൽപര്യ ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.