വനിതാമതിലിനെതിരെ ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: ജനുവരി ഒന്നിന് സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ഹൈകോടതിയിൽ ഹരജി. പ്രളയ ദുരിതത്തെത്തുടർന്നുള്ള നഷ്ടപരിഹാര വിതരണത്തിന് പ്രത ്യേക ൈട്രബ്യൂണലിനെ നിയോഗിക്കുകയോ കേരള ലീഗൽ സർവിസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയോ വേണമെന്നാവശ്യപ്പെട്ട് താൻ നൽകിയ ഹരജിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് ഉപഹരജി നൽകിയത്.
ആഗസ്റ്റിലെ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള പദ്ധതികൾ വ്യക്തമാക്കി പരസ്യം നൽകാൻ ഹൈകോടതി നിർദേശിച്ചപ്പോൾ പണമില്ലെന്ന് മറുപടി നൽകിയ സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വനിതാ മതിലിന് പൊതുപണം ചെലവഴിക്കാനൊരുങ്ങുന്നതായി ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.