ശബരിമല ഹരജികൾ ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: പ്രായഭേദമന്യേ ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകിയ അഞ്ചംഗ ഭരണഘ ടന ബെഞ്ചിെൻറ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. യുവതി പ്രവേശന വിധിക്കെതിരായ 56 പുനഃപരിശോധന ഹരജികൾക്കൊപ്പം നാല് റിട്ട് ഹരജികളും രണ്ട് പ്രത്യേകാനുമതി ഹരജികളും സുപ്രീംകോടതി പരിഗണിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സാവകാശ അപേക്ഷയും ഭരണഘടന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈകോടതിയിലെ ഹരജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള സംസ്ഥാന സർക്കാറിെൻറ ഹരജികളും ഇതോടൊപ്പം കേൾക്കും. ശബരിമല തന്ത്രി, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർക്ക് എതിരെ കോടതിയലക്ഷ്യ ഹരജി ഫയൽചെയ്ത അഭിഭാഷകൻ പി.വി. ദിനേശിനോടും ഇന്ന് ഹാജരാകാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.