പൊളിച്ച ഫ്ലാറ്റുകളുടെ വായ്പ തിരിച്ചുപിടിക്കുന്നത് തടയണമെന്ന് ഹരജി
text_fieldsകൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റിെൻറ പേരിലെടുത്ത വായ്പ തിരിച്ചടക്കാത്തതിെൻറ പേര ിൽ ബാങ്കും ധനകാര്യസ്ഥാപനങ്ങളും നടപടിയെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞദിവസം പൊളിച്ചുനീ ക്കിയ ആൽഫ സെറീൻ അപ്പാർട്മെൻറിലെ താമസക്കാരിയായ ഹിൽഡ സെസിലാണ് കോടതിെയ സമീപിച്ചത്.
ഫ്ലാറ്റ് വാങ്ങാൻ എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഹരജിയിൽ പറയുന്നു. വായ്പയെടുത്ത് വാങ്ങിയ കെട്ടിടം പൊളിച്ചുനീക്കിയതോടെ ഭവനരഹിതരായിരിക്കുകയാണ്. ഇതിനിടെ, വായ്പയെടുത്ത തുകയുടെ മാസവായ്പ കുടിശ്ശിക അടക്കാത്തതിെൻറ പേരിൽ എൽ ആൻഡ് ടി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് നിയമ നടപടി ആരംഭിച്ചു. ഇത് അധികാരപരിധി ലംഘനമാണ്. അതിനാൽ, നടപടി അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
താമസിച്ചിരുന്ന ഫ്ലാറ്റാണ് വായ്പക്ക് ഈട് വെച്ചിരുന്നത്. ഇതിെൻറ പേരിലെ വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നടപടിയായതിനാൽ കേരള ഹൈകോടതിക്ക് ഇടപെടാൻ അധികാരമുണ്ടെന്നും ഡൽഹി, കൊൽക്കത്ത കോടതികളിലെ പരാതിയിൽ തുടർനടപടി തടയണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.