‘ജോലി ചെയ്യാന്‍ അനുവദിക്കൂ’ മാധ്യമങ്ങള്‍ക്ക് ഉദ്യോഗസ്ഥന്‍െറ തുറന്ന കത്ത്
text_fieldsകൊച്ചി: ‘ഒന്നു മനസ്സിലാക്കുക, ഞാന്‍ എളിയ നിലയില്‍നിന്ന് കഷ്ടപ്പെട്ട് പഠിച്ചുവളര്‍ന്നവനാണ്. സ്വാധീനങ്ങള്‍ക്കു വഴങ്ങി ഓച്ചാനിച്ചു നില്‍ക്കാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. എന്‍െറ മന$സാക്ഷിയും. നിങ്ങളുടെ യജമാനന്‍െറ സ്വാധീനത്തില്‍ നിങ്ങളെഴുതുന്ന ദുഷിപ്പില്‍ എന്‍െറ മാനം നഷ്ടപ്പെട്ടിട്ടില്ല. ഒന്നോര്‍ക്കുക കാലവും സത്യവും നിങ്ങള്‍ക്കു മാപ്പുതരില്ല’- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ ചില മാധ്യമങ്ങള്‍ക്കെഴുതിയ തുറന്ന കത്തിലെ ചില വരികളാണിത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍വയണ്‍മെന്‍റ് എന്‍ജിനീയര്‍ എം.പി. തൃദീപ് കുമാറാണ് തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ച് കത്തെഴുതിയത്. ഏലൂരില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ പെരിയാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് വാര്‍ത്തകളില്‍ പലതവണ ഇടംപിടിച്ചതാണ്. എന്നാല്‍, നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരുവര്‍ഷമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചില നടപടികളെടുക്കുന്നുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ മുഖംനോക്കാതെയാണ് തൃദീപ് കുമാറിന്‍െറ നടപടി.
അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലംകൊണ്ട് ഈ ഉദ്യോഗസ്ഥന്‍ പലരുടെയും കണ്ണിലെ കരടായി. തൃദീപ് കുമാറിനെ സ്ഥലംമാറ്റാന്‍ നീക്കം നടന്നെങ്കിലും പി.ടി. തോമസ് എം.എല്‍.എ ശക്തമായി എതിര്‍ത്തതിനാല്‍ നടന്നില്ല. പിന്നീട് ചില മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നതിനത്തെുടര്‍ന്നാണ് തൃദീപ് എഡിറ്റര്‍മാര്‍ക്ക് കത്തെഴുതിയത്.
നാട്ടുകാരില്‍നിന്ന് തനിക്ക് ഉറച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് തൃദീപ് കുമാര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. എന്നാല്‍, മേലുദ്യോഗസ്ഥരില്‍നിന്ന് പിന്തുണയില്ല. ബോര്‍ഡ് നിയോഗിച്ച മൂന്നംഗ കമ്മിറ്റി നിഷ്ക്രിയമാണ്. എങ്കിലും തന്‍െറ ഇടപെടലില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത് സന്തോഷകരമാണ്. വ്യവസായങ്ങള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. മാധ്യമങ്ങള്‍ സഹായിച്ചില്ളെങ്കിലും ഉപദ്രവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.