പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: പ്ലസ് വണിന് ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്‍ററിറി അലോട്ട്മെന്‍റിന് അപേക്ഷ പുതുക്കി നൽകാം. നിലവിലുള്ള ഒഴിവിന് അനുസൃതമായി ഓപ്ഷനുകൾ പുതുക്കി നൽകാനാണ് അവസരം.
നവംബർ 17 ന് രാവിലെ 10 മണി മുതൽ നവംബർ 19 ന് വൈകീട്ട് നാലുമണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷ പുതുക്കേണ്ടത്.
സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനെ സംബന്ധിച്ച വിശദ നിർദ്ദേശങ്ങളും നവംബർ 17ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
പ്ലസ് വൺ ക്ലാസ് തുടങ്ങിയിട്ടും അരലക്ഷം വിദ്യാർഥികൾ പുറത്ത്; പുതിയ ബാച്ചുകളുടെ കാര്യത്തിൽ 23 ന് തീരുമാനമെടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ക്ലാസ് തുടങ്ങിയിട്ടും സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത് അര ലക്ഷം വിദ്യാർഥികൾ. ഒന്നാം സപ്ലിമെന്‍റിന് ശേഷവും 50,000 ലധികം പേർക്ക് സീറ്റ് കിട്ടിയില്ല.
മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിലാണ് കൂടുതൽ പേർക്കും സീറ്റില്ലാത്തത്. മലപ്പുറം (14,460), കോഴിക്കോട് (6660), പാലക്കാട് (6384) വിദ്യാർഥികളാണ് സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്. വിദ്യാർഥികൾക്ക് തുടർ പഠനം സാധ്യമാകണമെങ്കിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ താൽക്കാലിക അധിക ബാച്ച് വേണ്ടിവരും.
പുതിയ പ്ലസ് വൺ ബാച്ചുകളുടെ കാര്യത്തിൽ ഈ മാസം 23 ന് തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഴുവൻ പേർക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
51,600 കുട്ടികൾക്ക് പ്രവേശനം ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യസ മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 618 വിദ്യാർഥികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.