പ്ലസ് വൺ പ്രവേശനം: സമ്പൂർണ എ പ്ലസുകാർ, ഇഷ്ട വിഷയത്തിന് പുറത്താകും
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ സമ്പൂർണ എ പ്ലസുകാർക്കുപോലും ഇഷ്ടപ്പെട്ട സ്കൂളും വിഷയ കോമ്പിനേഷനും ലഭിക്കില്ലെന്ന് സൂചന നൽകി പ്ലസ് വൺ പ്രവേശന ട്രയൽ അലോട്ട്മെൻറ്. ആദ്യ അലോട്ട്മെൻറിെൻറ സൂചന നൽകുന്ന ട്രയൽ അലോട്ട്മെൻറിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഒരു സ്കൂളിൽ പോലും അലോട്ട്മെൻറ് വന്നിട്ടില്ല.
ട്രയൽ അലോട്ട്മെൻറ് വിദ്യാർഥിപ്രവേശനത്തിന് പരിഗണിക്കില്ലെങ്കിലും 22ന് നടക്കുന്ന ആദ്യ അലോട്ട്മെൻറിെൻറ സാധ്യത സൂചിപ്പിക്കുന്നതാണിത്. സമ്പൂർണ എ പ്ലസുകാരിൽ ഭൂരിപക്ഷവും ഒാപ്ഷനായി നൽകിയത് സയൻസ് വിഷയ കോമ്പിനേഷനാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണെത്തക്കാൾ കുറവാണ് ഏകജാലക പ്രവേശനത്തിനുള്ള സയൻസ് സീറ്റുകളുടെ എണ്ണം. 1,21,318 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. സയൻസിൽ ആകെയുള്ളത് 1,20,400 സീറ്റുകളാണ്. സ്പോർട്സ് ക്വോട്ടയിലെ 3216 സീറ്റുകൾ മാറ്റിയാൽ ശേഷിക്കുന്നതാവെട്ട 1,17,184 സയൻസ് സീറ്റും.
പരീക്ഷയിലെ ഗ്രേഡിനൊപ്പം ബോണസ് പോയൻറ് കൂടി പരിഗണിച്ചുള്ള പ്രവേശനമായതിനാൽ എ പ്ലസുകാരെ പിന്തള്ളി ബോണസ് പോയൻറ് കൂടുതലുള്ള കുട്ടികൾ അലോട്ട്മെൻറ് നേടുന്ന സാഹചര്യവുമുണ്ട്. ഇത്തവണ ബോണസ് പോയൻറ് പരമാവധി 10 ആക്കി ചുരുക്കിയിട്ടുണ്ട്. എ പ്ലസ് നേടിയാലും പരമാവധി ബോണസ് പോയൻറുകൂടി നേടിയാൽ മാത്രമേ ഇഷ്ട വിഷയത്തിൽ അലോട്ട്മെൻറ് ലഭിക്കൂ എന്ന സൂചനയാണ് ട്രയലിൽ പുറത്തുവരുന്നത്.
വിവിധ വിഷയ കോമ്പിനേഷനുകളിൽ ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകളുടെ എണ്ണം:
സയൻസ്
സർക്കാർ- 62720
എയ്ഡഡ്- 54464
സ്പോർട്സ് ക്വോട്ട- 3216
േകാമേഴ്സ്
സർക്കാർ- 42385
എയ്ഡഡ്- 28693
സ്പോർട്സ് ക്വോട്ട- 1837
ഹ്യുമാനിറ്റീസ്
സർക്കാർ- 33121
എയ്ഡഡ്- 18168
സ്പോർട്സ് േക്വാട്ട- 1288
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.