പ്ലസ് വൺ; രണ്ടാം സപ്ലിമെൻററിയിൽ 22,068 പേർക്ക് അലോട്ട്മെൻറ്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ 35,160 അപേക്ഷകരിൽ 22,068 പേർക്ക് അലോട്ട്മെൻറ്. ഇനി 17,342 സീറ്റുകളാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ബാക്കിയുള്ളത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് സീറ്റുകളെക്കാൾ അപേക്ഷകരുള്ളത്.
ഇതിൽ മലപ്പുറം ജില്ലയിൽ അവശേഷിച്ചിരുന്ന 4022 സീറ്റുകളിലേക്കും രണ്ടാം സപ്ലിമെൻററി ഘട്ടത്തിൽ അലോട്ട്മെൻറ് പൂർത്തിയായി. ഇവിടെ ആകെ 9521 അപേക്ഷകരിൽ 5491 പേർക്ക് ഇനിയും പ്രവേശനം ലഭിച്ചില്ല. കോഴിക്കോട് 4740 അപേക്ഷകരിൽ 2538 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചത്.
ഇനി അവശേഷിക്കുന്നത് 41 സീറ്റ് മാത്രമാണ്. പാലക്കാട് 3839 അപേക്ഷകരിൽ 1837 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. അവശേഷിക്കുന്നത് 660 സീറ്റ്. കണ്ണൂരിൽ 2626 അപേക്ഷകരിൽ 1677 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. അവശേഷിക്കുന്നത് 729 സീറ്റ്. മറ്റ് ജില്ലകളിലെല്ലാം അപേക്ഷകരുടെ എണ്ണത്തിന് അനുസൃതമായോ അതിലധികമോ സീറ്റുണ്ട്. അതേസമയം, സീറ്റില്ലാത്ത ജില്ലകളിൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകുകയാണ്.
പ്രശ്നം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരുമെന്ന് അറിയിച്ച യോഗം ചേർന്നില്ല. ബുധനാഴ്ച യോഗം ചേരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചത്. താലൂക്കടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സീറ്റിെൻറ കുറവുണ്ടെന്നാണ് കണ്ടെത്തൽ.
ഹയർ സെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർമാരുടെ റിപ്പോർട്ട് കൂടി പരിശോധിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.