പ്ലസ് വൺ: മലബാറിലെ വിദ്യാർഥികളോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കുക - എസ്.ഐ. ഒ
text_fieldsകോഴിക്കോട്: മികച്ച മാർക്ക് നേടി വിജയിച്ചിട്ടും ആവശ്യമായ പ്ലസ് വൺ സീറ്റ് നൽകാതെ മലബാറിലെ വിദ്യാർഥികളോട് വർഷങ്ങളായി തുടരുന്ന ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ്. തെരഞ്ഞെടുത്ത ഹയർസെക്കന്ററി വിദ്യാർഥികൾക്ക് എസ്.ഐ.ഒ കേരള സംഘടിപ്പിച്ച 'ഖാഫില' കാരവന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ സംസ്ഥാന ഓഫീസായ വിദ്യാർഥി ഭവനത്തിൽ നിന്ന് ആരംഭിച്ച കാരവൻ അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ സമാപിച്ചു. വിദ്യാർഥികൾ മീഡിയാവണ്ണും 'മാധ്യമ'വും സന്ദർശിച്ചു. പ്രഗത്ഭർ വ്യത്യസ്ത സെഷനുകളിൽ സംവദിച്ചു.
എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റഹ്മാൻ ഇരിക്കൂർ കാരവൻ കൺവീനർ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സൽമാനുൽ ഫാരിസിന് പതാക കൈമാറി കാരവൻ ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള സെഷനുകളിൽ എം.എ.എം.ഒ കോളജ് ചരിത്ര വിഭാഗം മേധാവി ഡോ.അജ്മൽ മുഈൻ, മീഡിയാവൺ സീനിയർ ജേർണലിസ്റ്റ് മുഹമ്മദ് അസ്ലം, അന്യായമായി ജയിലിലടക്കപ്പെട്ട മാധ്യമ പ്രവർത്തകൻ സിദീഖ് കാപ്പൻ, ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ഡോ.നഹാസ് മാള, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി, മക്തൂബ് മീഡിയ എഡിറ്റർ അസ്ലഹ് വടകര, എസ്.ഐ.ഒ നേതാക്കളായ വാഹിദ് ചുള്ളിപ്പാറ, നിയാസ് വേളം, ഹാമിദ് ടി.പി തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന കാരവന് അൻഫാൽ ജാൻ, അമീൻ മമ്പാട്, വസീം അലി, മുബാറക് ഫറോക്ക്, തുടങ്ങിയവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.