പ്ലസ് വൺ പരീക്ഷ: സ്കൂളുകൾ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും
text_fieldsതിരുവനന്തപുരം: സെപ്റ്റംബർ ആറിന് തുടങ്ങുന്ന പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി രണ്ട് മുതൽ നാല് വരെ പൊതുജന പങ്കാളിത്തത്തോടെ സ്കൂളുകളും പരിസരവും ശുചീകരിക്കും.
പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
എം.എൽ.എമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു.ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മാതൃക പരീക്ഷകൾ നടത്തും. കുട്ടികൾക്ക് ചോദ്യപേപ്പർ അതാത് ദിവസം രാവിലെ ഹയർസെക്കൻഡറി പോർട്ടൽ വഴി നൽകും.
കുട്ടികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. പരീക്ഷക്കുശേഷം അധ്യാപകരോട് ഓൺലൈനിൽ സംശയ ദൂരീകരണവും നടത്താം. പരീക്ഷയുമായി ബന്ധപ്പെട്ട് ആർ.ഡി.ഡിമാർ, എ.ഡിമാർ, ജില്ലാ കോഓഡിനേറ്റർമാർ, അസിസ്റ്റൻറ് കോഓഡിനേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന യോഗം ശനിയാഴ്ച മന്ത്രി രാവിലെ വിളിച്ചുചേർത്തിട്ടുണ്ട്.
മൊത്തം 2027 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും മാഹിയിൽ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.