പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: ഇക്കൊല്ലം പ്ലസ് വണ്ണിന് വടക്കൻ ജില്ലകളിൽ 20 ശതമാനവും തെക്കൻ ജില്ലകളിൽ പത്ത് ശതമാനവും സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ-എയ്ഡഡ് സ്കൂളുകളിലാകും വർധന. അൺ എയ്ഡഡിൽ വർധനയുണ്ടാകില്ല. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിൽ സംവരണം വർധിപ്പിക്കുന്നതിൽ തീരുമാനമായില്ല.
നിബന്ധനകൾക്ക് വിധേയമായാകും വർധന. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 20 ശതമാനവും മറ്റ് ജില്ലകളിൽ പത്ത് ശതമാനവും വർധിക്കും. വർധിക്കുന്ന സീറ്റുകളിൽ അധിക സാമ്പത്തികബാധ്യത വരാതെയും നിലവിലെ ഏകാജാലക സംവിധാനത്തിൽ പ്രവേശനം ഉറപ്പാക്കിയുമാകും വർധന. നിലവിൽ 50 വിദ്യാർഥികളുള്ള ബാച്ചുകളിൽ 20 ശതമാനം വർധിച്ചാൽ പത്ത് സീറ്റുകൾ വീതം അധികമുണ്ടാകും. 10 ശതമാനമാണെങ്കിൽ അഞ്ച് സീറ്റും. വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിന് നേരിടുന്ന സീറ്റ് ക്ഷാമത്തിന് താൽക്കാലിക പരിഹാരമെന്ന നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ആവർത്തിക്കുന്നതാണ് ആനുപാതിക സീറ്റ് വർധന.അരലക്ഷേത്താളം സീറ്റുകളുടെ വർധന ഇതിലൂടെ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഹയർ സെക്കൻഡറികളിലായി 361746 സീറ്റുകളാണുള്ളത്. 819 സർക്കാർ സ്കൂളുകളിലായി 2824 ബാച്ചുകളും 846 എയ്ഡഡ് സ്കൂളുകളിലായി 3304 ബാച്ചുകളും. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ പാസായത് 4.18 ലക്ഷം വിദ്യാർഥികളാണ്. ഇൗ വർഷം സ്റ്റേറ്റ് സിലബസിൽ പ്ലസ് വൺ പഠനത്തിന് ഇതര സിലബസിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് സൂചന. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.