Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ: വിജയകരമായി...

പ്ലസ്​ വൺ: വിജയകരമായി പരീക്ഷ നടത്തിയ അനുഭവം കേരളത്തിനുണ്ടെന്ന് മന്ത്രി​ ശിവൻകുട്ടി

text_fields
bookmark_border
V Sivankutty
cancel

തിരുവനന്തപുരം: പ്ലസ്​ വൺ പരീക്ഷയിലെ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കോവിഡുകാലത്ത്​ പരീക്ഷ നടത്തി സംസ്ഥാനത്തിന്​ പരിചയമുണ്ടെന്ന്​ ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ ഇത്തരത്തിൽ നടത്തിയിരുന്നുവെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ഏത്​ സാഹചര്യത്തിലാണ്​ പ്ലസ്​ വൺ പരീക്ഷ സ്​റ്റേ ചെയ്​ത്​​ സുപ്രീംകോടതിയിൽ നിന്ന്​ ഉത്തരവുണ്ടായതെന്ന്​ അറിയില്ല. പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന്​ കോടതിയെ അറിയിക്കും. ഇത്തരത്തിൽ പരീക്ഷ നടത്തി മുൻപരിചയമുണ്ടെന്ന കാര്യവും കോടതിയിൽ ബോധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പരീക്ഷക്കായി സ്​കൂളുകൾ അണുവിമുക്​തമാക്കുന്ന നടപടികൾ ഉൾപ്പടെ പൂർത്തീകരിച്ചു. എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾ കോവിഡ്​ കാലത്ത്​ നടത്തിയപ്പോൾ സംസ്ഥാനത്തിന്​ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V. Sivankutty
News Summary - Plus One: Minister Sivankutty said that Kerala has the experience of conducting successful examinations
Next Story