പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ജോയൻറ് ഡയറക്ടർ ഇന്ന് മലപ്പുറത്ത്
text_fieldsമലപ്പുറം: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹയർ സെക്കൻഡറി അക്കാദമിക് വിഭാഗം ജോയൻറ് ഡയറക്ടർ ആർ. സുരേഷ് കുമാർ തിങ്കളാഴ്ച മലപ്പുറത്തെത്തും. രാവിലെ 10ഓടെ മലപ്പുറത്തെത്തുന്ന ജോയൻറ് ഡയറക്ടർ മലപ്പുറം ആർ.ഡി.ഡി ഡോ. പി.എം. അനിലുമായി ചർച്ച നടത്തും. തുടർന്ന് ഇരുവരുമടങ്ങുന്ന സംഘം ജില്ലയിലെ തെരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾ സന്ദർശിക്കും. ചൊവ്വാഴ്ചയും സന്ദർശനം തുടരും.
85 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളാണ് മലപ്പുറത്തുള്ളത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട പട്ടികയിലെ 10 വിദ്യാലയങ്ങളെങ്കിലും ഒരു ദിവസം സന്ദർശിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സന്ദർശനത്തിലൂടെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളുടെ സ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.