പ്ലസ് വൺ സീറ്റ് പ്രശ്നം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
text_fieldsതിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ജൂൺ ആറിനാണ് യോഗം. കഴിഞ്ഞവർഷം ഉണ്ടായിരുന്ന സീറ്റുകളുമായി ഈ വർഷവും പ്രവേശന നടപടികൾ തുടങ്ങാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്നും കുട്ടികളില്ലാത്ത ബാച്ചുകൾ ഈ ജില്ലകളിലേക്ക് മാറ്റിനൽകണമെന്നും സർക്കാർ നിയോഗിച്ച പ്രഫ. കാർത്തികേയൻ നായർ കമ്മിറ്റി ശിപാർശ ചെയ്തെങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.