Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ജില്ലയിലെ പ്ലസ്...

കണ്ണൂർ ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
കണ്ണൂർ ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം:  വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു
cancel

കണ്ണൂർ : കണ്ണൂർ ജില്ലയിലെ പ്ലസ് വൺ സീറ്റ് പരിഹരിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിയുടെ കോലവും കത്തിച്ചു. സംസ്ഥാന സെക്രെട്ടേറിയറ്റ് മെംബർ സനൽ കുമാർ ഉദ്ഘാടനം ചെയ്തു.

മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണം, കേവല സീറ്റ് വർധനവ് എന്ന കണ്ണിൽ പൊടിയിടൽ പരിഹാരമല്ല, പരിഹാരമായില്ലെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുന്നപോലെയുള്ള പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന്, അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസി, ജനറൽ സെക്രട്ടറി സി കെ അർഷാദ്, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് മഷ്ഹൂദ് കെപി, നബീൽ അബ്ബാസ്, സഹൽ അഷ്രഫ്, സഹീൻ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one seatfreternity
News Summary - Plus one seat issue: freternity protest
Next Story