കാടാമ്പുഴയിൽ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഏഴുപേർ അറസ്റ്റിൽ
text_fieldsമലപ്പുറം: കാടാമ്പുഴയിൽ വിദ്യാർഥിയെ 16 പേർ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. പ്ലസ് വൺ വിദ്യാർഥിയാ യ 16 കാരനെ കാടാമ്പുഴയിലും പരിസര പ്രദേശങ്ങളിലും വെച്ച് നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
കുറുക്കോൾ സ്വദേശി അബ്ദുൾ സമദ്, രണ്ടത്താണി സ്വദേശി സമീർ, ശിവദാസൻ, കല്ലാർമംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയ്തീൻകുട്ടി, കറവത്താനകത്ത് ലിയാഖത്ത്, പുളിക്കൽ ജലീൽ എന്നിവരാണ് അറസ്റ്റിലായത്.
സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി തന്നെ 16 പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈനിെൻറ നേതൃത്വത്തിൽ കാടാമ്പുഴ, കൽപകഞ്ചേരി സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.