Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ: സപ്ലിമെൻററി...

പ്ലസ്​ വൺ: സപ്ലിമെൻററി അപേക്ഷ ഇന്നുമുതൽ 28 വരെ; അലോട്ട്​മെൻറ്​ നവംബർ ഒന്നിന്​

text_fields
bookmark_border
പ്ലസ്​ വൺ: സപ്ലിമെൻററി അപേക്ഷ ഇന്നുമുതൽ 28 വരെ; അലോട്ട്​മെൻറ്​ നവംബർ ഒന്നിന്​
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ ആ​ദ്യ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറി​ന്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​ത്തു​മു​ത​ൽ 28ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

സീ​റ്റൊ​ഴി​വു​ക​ളു​ടെ വി​വ​രം www.admission.dge.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ 'Click for Higher Secondary Admission എ​ന്ന ലി​ങ്കി​ലൂ​ടെ ​പ്ര​വേ​ശി​ക്കു​േ​മ്പാ​ൾ കാ​ണു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ഡ്​​മി​ഷ​ൻ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. നേ​ര​ത്തേ മു​ഖ്യ​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ഇ​തു​വ​രെ അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറി​ന്​ അ​പേ​ക്ഷ ന​ൽ​കാം.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും ​േക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ഖ്യ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​ന​ത്തി​ന്​ ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്കും ഏ​തെ​ങ്കി​ലും ​േക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ശേ​ഷം ടി.​സി വാ​ങ്ങി​യ​വ​ർ​ക്കും സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറി​ന്​ അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്​ കാ​ര​ണം പ്ര​വേ​ശ​നം നി​ര​സി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ സ​പ്ലി​മെൻറ​റി ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷ പു​തു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. അ​പേ​ക്ഷ പു​തു​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഇ​വ​ർ പി​ഴ​വു​ക​ൾ തി​രു​ത്ത​ണം. ന​വം​ബ​ർ ഒ​ന്നി​ന്​ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one allotment
News Summary - Plus One: Supplementary application from today to 28; Allotment is on November 1
Next Story