പ്ലസ് വൺ: താൽക്കാലിക ബാച്ചുകൾ ഈ സ്കൂളുകൾക്ക്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ 60 ബാച്ചുകൾ പുതുതായും 19 എണ്ണം കുട്ടികളില്ലാത്തവ ഷിഫ്റ്റ് ചെയ്തുമാണ് അനുവദിക്കുന്നത്.
പുതിയ ബാച്ചുകളിൽ 12 എണ്ണം സയൻസിലും 44 എണ്ണം ഹ്യുമാനിറ്റീസിലും നാലെണ്ണം കോമേഴ്സിലുമാണ്. ഷിഫ്റ്റ് ചെയ്യുന്ന ബാച്ചുകളിൽ എെട്ടണ്ണം സയൻസിലും അഞ്ചെണ്ണം ഹ്യുമാനിറ്റീസിലും ആറെണ്ണം കോമേഴ്സിലുമാണ്. താൽക്കാലിക ബാച്ചുകൾ അനുവദിച്ചശേഷം നടത്തുന്ന സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിൽ ലഭിക്കുന്ന ഒാപ്ഷനുകൾ അടിസ്ഥാനമാക്കുേമ്പാൾ ഏതെങ്കിലും ബാച്ചിൽ മതിയായ വിദ്യാർഥികളില്ലെങ്കിൽ ആവശ്യകത പരിഗണിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവിൽ നിർദേശമുണ്ട്.
പ്രവേശന നടപടികൾ അവസാനിക്കുേമ്പാൾ താൽക്കാലികമായി അനുവദിച്ച ബാച്ചിൽ മതിയായ വിദ്യാർഥികൾ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കിൽ അവ റദ്ദാക്കുകയും പ്രവേശനം നേടിയ വിദ്യാർഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലേക്കോ സമീപത്തെ സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റാനും നിർദേശമുണ്ട്.
പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിച്ച സ്കൂളുകൾ:
സയൻസ് - ഗവ. എച്ച്.എസ്.എസ് കരുനാഗപ്പള്ളി, ജി.എച്ച്്.എസ്.എസ് തെങ്കര, ഗവ. ഗേൾസ് എച്ച്.എസ്.എസ് കൊയിലാണ്ടി, ഗവ. എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ. വി.എച്ച്.എസ്.എസ് മേപ്പയ്യൂർ, ഗവ. എച്ച്.എസ്.എസ് കല്ലാച്ചി, ഗവ. ഗേൾസ് എച്ച്.എസ്.എസ് നടക്കാവ്, മണിയൂർ പഞ്ചായത്ത് എച്ച്.എസ്.എസ്, ഗവ. മോഡൽ എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഗവ. എച്ച്.എസ്.എസ് മങ്കട, ഗവ. എച്ച്.എസ്.എസ് മാട്ടുമ്മൽ, ഗവ. വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്.
ഹ്യുമാനിറ്റീസ്: മോഡൽ ബോയ്സ് എച്ച്.എസ്.എസ് കുന്നംകുളം, ഗവ. എച്ച്.എസ്.എസ് പഴയന്നൂർ, ഗവ. എച്ച്.എസ്.എസ് നടുവട്ടം പട്ടാമ്പി, പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട്, ഗവ. ഒാറിയൻറൽ എച്ച്.എസ്.എസ് പട്ടാമ്പി, ഗവ. എച്ച്.എസ്.എസ് പട്ടാമ്പി, ജി.എച്ച്.എസ്.എസ് മേഴത്തൂർ, ജി.എച്ച്.എസ്.എസ് കടമ്പൂർ, ഗവ. എച്ച്.എസ്.എസ് ആനക്കര, ഗോഖലെ ഗവ. എച്ച്.എസ്.എസ് കുമരനെല്ലൂർ, ഗവ. വി.എച്ച്.എസ്.എസ് കൊപ്പം, ഗവ. വി.എച്ച്.എസ്.എസ് വെട്ടനാട്, ജി.എച്ച്.എസ്.എസ് കല്ലിങ്ങൽപാടം, ഗവ. എച്ച്.എസ്.എസ് മടപ്പള്ളി, ഗവ. എച്ച്.എസ്.എസ് വളയം, ഗവ. എച്ച്.എസ്.എസ് ചോറോട്, ഗവ. എച്ച്.എസ്.എസ് താമരശ്ശേരി, ഗവ. എച്ച്.എസ്.എസ് നരിക്കുനി, ഗവ. എച്ച്.എസ്.എസ് നീലേശ്വരം, ഗവ. ഗണപത് എച്ച്.എസ്.എസ് ഫറോക്ക്, ഗവ. എച്ച്.എസ്.എസ് അവിട്ടനല്ലൂർ, ദേവധാർ ഗവ. എച്ച്.എസ്.എസ് താനൂർ, ഗവ. എച്ച്.എസ്.എസ് കോക്കൂർ, ഗവ. എച്ച്.എസ്.എസ് വാഴക്കാട്, ഗവ. എച്ച്.എസ്.എസ് പുലാമന്തോൾ, ഗവ. എച്ച്.എസ്.എസ് എടപ്പാൾ, ഗവ. എച്ച്.എസ്.എസ് കൊട്ടപ്പുറം, ഗവ. എച്ച്.എസ്.എസ് കുഴിമണ്ണ, പി.സി.എൻ.ജി.എച്ച്.എസ് മൂക്കുതല, ഗവ. എച്ച്.എസ്.എസ് വെളിയംകോട്, ഗവ. എച്ച്.എസ്.എസ് കൊണ്ടോട്ടി, ഗവ. ഗേൾസ് എച്ച്.എസ്.എസ് വണ്ടൂർ, ഗവ. എച്ച്.എസ്.എസ് പാലപ്പെട്ടി, ഗവ. എച്ച്.എസ്.എസ് ഇരിമ്പിളിയം, ഗവ. വി.എച്ച്.എസ്.എസ് വേങ്ങര, ഗവ. എച്ച്.എസ്.എസ് പേരശ്ശന്നൂർ, ഗവ. എച്ച്.എസ്.എസ് തൃക്കാവ്, ഗവ. എച്ച്.എസ്.എസ് േകാട്ടാത്തറ, ഗവ. എച്ച്.എസ്.എസ് പാലയാട്, ഗവ. എച്ച്.എസ്.എസ് തോട്ടട, ഗവ. ടൗൺ എച്ച്.എസ്.എസ് കണ്ണൂർ, ഗവ. എച്ച്.എസ്.എസ് കൂത്തുപ്പറമ്പ്, ഗവ. സിറ്റി എച്ച്.എസ്.എസ് കണ്ണൂർ, ജി.എച്ച്.എസ്.എസ് കോട്ടയം കണ്ണൂർ.
കോമേഴ്സ്: ഗവ. എച്ച്.എസ്.എസ് പൂനൂർ, ഗവ. എച്ച്.എസ്.എസ് ചുള്ളിക്കോട് കുഴിണ്ണ, മാളർ ഗവ. എച്ച്.എസ്.എസ് തോളമ്പാറ, ഗവ. എച്ച്.എസ്.എസ് കുമ്പള.
ഷിഫ്റ്റ് ചെയ്യുന്ന ബാച്ചുകൾ ലഭിക്കുന്ന സ്കൂളുകൾ:
സയൻസ്: ഗവ. എച്ച്.എസ്.എസ് ചാലിശ്ശേരി പാലക്കാട്, ഗവ. വിക്ടോറിയ ഗേൾസ് എച്ച്.എസ്.എസ് ചിറ്റൂർ, ജി.വി.എച്ച്.എസ്.എസ് പയ്യോളി, ഗവ. എച്ച്.എസ്.എസ് തിരുവാലി, ഗവ. ഗേൾസ് എച്ച്.എസ്.എസ് മഞ്ചേരി, ഗവ. എച്ച്.എസ്.എസ് പുറത്തൂർ, ഗവ. എച്ച്.എസ്.എസ് എരഞ്ഞിമങ്ങാട്, ഗവ. എച്ച്.എസ്.എസ് കാരക്കുന്ന്.
ഹ്യുമാനിറ്റീസ്: ഗവ. എസ്.എം.ടി എച്ച്.എസ്.എസ് ചേലക്കര, ഗവ. എച്ച്.എസ്.എസ് മച്ചാട്, ഗവ. എച്ച്.എസ്.എസ് കല്ലാച്ചി, പി.സി.എൻ.ജി.എച്ച്.എസ് മൂക്കുതല, ഗവ. എച്ച്.എസ്.എസ് നിറമരുതൂർ.
കോമേഴ്സ്: ഗവ. ബോയ്സ് എച്ച്.എസ്.എസ് വടക്കഞ്ചേരി, ഗവ. എച്ച്.എസ്.എസ് മൂത്തേടത്ത്, ഗവ. എച്ച്.എസ്.എസ് നിറമരുതൂർ, ഗവ. എച്ച്.എസ്.എസ് കോക്കല്ലൂർ, ഗവ. എച്ച്.എസ്.എസ് പേരശ്ശന്നൂർ, ഗവ. എച്ച്.എസ്.എസ് തരിയോട് വയനാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.