കാണാതായ പ്ലസ് ടു ഉത്തരക്കടലാസ് റെയിൽവേ ഗോഡൗണിൽ
text_fieldsതിരുവനന്തപുരം: മൂല്യനിർണയത്തിനയച്ചതിനിടെ കാണാതായ കൊല്ലം മുട്ടറ ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഉത്തരക്കടലാസ് വീണ്ടെടുത്തു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ആർ.എം.എസ് ഗോഡൗണിൽനിന്ന് വീണ്ടെടുത്ത ഉത്തരക്കടലാസ് ബണ്ടിൽ തിങ്കളാഴ്ച വൈകീട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഒാഫിസിൽ തിരികെയെത്തിച്ചു.
ഹയർസെക്കൻഡറി മാത്സ് പരീക്ഷയെഴുതിയ 61 ഉത്തരക്കടലാസുകൾ അടങ്ങിയ കെട്ട് നഷ്ടപ്പെട്ടത് വിദ്യാഭ്യാസവകുപ്പിനെതിരെ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. തപാൽ മാർഗം മൂല്യനിർണയത്തിനയച്ച പേപ്പറാണ് നഷ്ടപ്പെട്ടത്.
ഇതുസംബന്ധിച്ച് തപാൽ വകുപ്പ് അന്വേഷണം നടത്തിവരികയായിരുന്നു. സ്കൂളിൽനിന്ന് പാലക്കാെട്ട മൂല്യനിർണയ ക്യാമ്പിന് പകരം എറണാകുളത്തെ ക്യാമ്പിേലക്കാണ് ആദ്യം അയച്ചത്. ഇവിടെനിന്ന് പാലക്കാെട്ട ക്യാമ്പിേലക്ക് അയച്ചെങ്കിലും അവിടെ ലഭിച്ചില്ല.
തപാൽ വകുപ്പിെൻറ വാഹനത്തിൽ എറണാകുളത്തുനിന്ന് കൊണ്ടുപോയ ഉത്തരക്കടലാസ് പാലക്കാട് ഇറക്കുന്നതിന് പകരം കോയമ്പത്തൂരിൽ ഇറക്കുകയായിരുന്നു. ഇത് പിന്നീട് ട്രെയിൻ മാർഗം ഷൊർണൂരിലേക്കയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.